2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

#അവൾക്കൊപ്പം#


ഭൂരിഭാഗം മതങ്ങളിലും, മതഗ്രന്ഥങ്ങളിലും സ്ത്രീകളെ രണ്ടാതരക്കാരായി മാത്രമാണ് കണ്ടിരുന്നത്.പുരുഷ മേധാവിത്വം തന്നെയാണ് അതിനു കാരണം.ലോകം ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ന് വളരെയധികം പുരോഗതി പ്രാപിച്ചെങ്കിലും ആത്മീയതയും മതങ്ങളും ഇന്ന് പല അനാചാരങ്ങളിലും കുടുങ്ങി കിടക്കുകയാണ് ചെയ്യുന്നത് .ഇതു പറയേണ്ടിവരുന്നത് വളരെ ദുഃഖകരമായ ഒന്നാണ് പക്ഷേ നാളിതുവരെ കഴിഞ്ഞിട്ടും അതിൽ മാറ്റമില്ല.ക്രിസ്തുമതത്തിൻ്റെ പശ്ചാത്തലത്തിൽ ബൈബിളിൽ പോലും സ്ത്രീയെ അബലയും അശുദ്ധയുമായാണ് ചില സ്ഥലങ്ങളിൽ ഗ്രന്ഥകർത്താക്കൾ ചിത്രീകരിച്ചിരിക്കുന്നത്.ചിലപ്പോൾ സാഹചര്യങ്ങളും കാലഘട്ടങ്ങളും പലതായതുകൊണ്ടാവാം പൗലീശ്ളീഹായേ പോലും ഇതുപറയാൻ പ്രേരിപ്പിച്ചത് "വിശുദ്‌ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്‌ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക്‌ അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.
1 കോറിന്തോസ്‌ 14 : 34
പക്ഷേ ക്രിസ്തു ഒരിക്കലും അങ്ങനെ ആയിരുന്നില്ല.ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെ ആകണം അനുകരിക്കേണ്ടത്. യേശു തൻ്റെ ഉത്ഥാനത്തിനു ശേഷം മഗ്ദലന മറിയത്തോടു  (സമൂഹത്തിൻ്റെ മുൻപിൽ പാപിനിയും അശുദ്ധയുമായവൾ)പറയുന്നുണ്ട്.
"യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും എന്‍െറ ദൈവത്തിന്‍െറയും നിങ്ങളുടെദൈവത്തിന്‍െറയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക."
യോഹന്നാന്‍ 20 : 17
എന്നിരുന്നാലും ശക്തരും ധീരരുമായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ബൈബിളിൽ കാണാൻ കഴിയും. പ്രത്യേകിച്ചും യൂദിത്. ഹോളോഫർണസ് നിന്നും ഇസ്രയേൽ ജനത്തെ രക്ഷിക്കുന്നത് പോലും ദൈവം സ്ത്രീകളെ എത്രത്തോളം വിലമതിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ്. യൂദിത് ഇസ്രായേൽ ജനത്തോടു പറയുന്നുണ്ട് "ഇന്നു രാത്രി നിങ്ങള്‍ നഗരകവാടത്തിങ്കല്‍ നില്‍ക്കുവിന്‍. ഞാന്‍ എന്‍െറ ദാസിയുമായി പുറത്തേക്കു പോകും. നഗരം ശത്രുക്കള്‍ക്കു വിട്ടുകൊടുക്കാമെന്നു ജനത്തോടു നിങ്ങള്‍ വാഗ്‌ദാനം ചെയ്‌ത ആദിവസങ്ങള്‍ക്കുള്ളില്‍ കര്‍ത്താവ്‌ എന്‍െറ കൈകൊണ്ട്‌ ഇസ്രായേലിനെ രക്‌ഷിക്കും.
യൂദിത്ത്‌ 8 : 33..
കൂടാതെ പരി. കന്യാമറിയത്തെ രക്ഷകൻ്റെ അമ്മയാകാൻ തിരഞ്ഞടുക്കുന്നതും രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമാക്കുന്നതും ദൈവിക പദ്ധതിയിൽ സ്ത്രീക്കുള്ള സ്ഥാനം എത്ര വലുതാണെന്നാണ് നാം അറിഞ്ഞിരിക്കേണ്ടതാണ്.. കൂടാതെ ബൈബിളിൽ ദൈവത്തിൻ്റെ സ്നേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ മാതൃ സ്നേഹത്തോടെയാണ്  പരാമർശിച്ചിരിക്കുന്നത്.
"മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല".
ഏശയ്യാ 49 : 15
കുരിശിൻ്റെ വഴിയിൽ ക്രിസ്തുവിനെ പിഞ്ചെല്ലിയവർ സ്ത്രീ ജനങ്ങളായിരുന്നു.അവർ ശക്തരായിരുന്നെന്ന് ക്രിസ്തു അറിഞ്ഞിരിന്നു നമുക്കും ആ ക്രിസ്തുവിലേക്ക് വളരാം...

2018, ജൂൺ 2, ശനിയാഴ്‌ച

നശിച്ച മഴകാരണം ഇന്നും വൈകിയേ വീട്ടിലെത്തൂ സ്ഥിരം ഫാക്ടറിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ പറയാറുള്ളൊരു പല്ലവിയാണിത്..ഏകദേശം 35 കിലോമീറ്റർ ബാംഗ്ളൂർ-മുംബൈ നാഷണൽ ഹൈവേ NH4 ലൂടെ യാത്രചെയ്തു വേണം ഫാക്ടറിയിൽ എത്താൻ പലപ്പോഴും വൈവിധ്യങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന  ഒന്നാണ് ഈ യാത്ര..കർണ്ണാടകയുടെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര..പച്ചപ്പിൻ്റെ പട്ടുടുപ്പണിഞ്ഞ കൃഷിയിടങ്ങളും മലകളും തടാകങ്ങളും ഒക്കെ കടന്നൊരു യാത്ര..പഴുത്തു ചുവന്നു കിടക്കുന്ന തക്കാളിത്തോട്ടങ്ങളും മഞ്ഞ വസന്തത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂന്തോട്ടങ്ങളും എല്ലാത്തരം പച്ചക്കറികളും എന്നുവേണ്ട തെങ്ങും കവുങ്ങും എല്ലാം അടങ്ങുന്ന കൃഷിയിടങ്ങളും പിന്നെ അതിഥികളായി എത്തുന്ന മയിലുകളേയും അവിടെ കാണാം..കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം റോഡിൽ അങ്ങിങ്ങായി കെട്ടിക്കിടപ്പുണ്ട്.. പെട്ടന്നായിരിന്നു ആ കാഴ്ച എൻ്റെ ശ്രദ്ധയിൽ പെട്ടത് അതെന്നെ  ഒരുപാടു ചിന്തിപ്പിച്ചു ..റോഡിൽ കെട്ടികിടന്ന വെള്ളത്തിൽ നിന്നും നക്കി ദാഹമകറ്റുന്ന നായ...മഴ പെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ നായയ്ക്ക് ദാഹമകറ്റാൻ കഴിയുകയില്ലായിരിക്കാം.പ്രകൃതി ജീവജാലങ്ങൾക്ക് കനിഞ്ഞു നല്കുന്ന  അനുഗ്രഹമാണ് മഴ പലപ്പോഴും നമ്മുടെ യാത്രകൾ തടസപ്പെടുത്തുന്ന മഴയെ നാം ശപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സ്വാർത്ഥതയുടെ അതിരുകൾ വിസ്തൃതമാക്കുമ്പോൾ അപരൻ്റെ സ്വാതന്ത്രത്തേയും ആവശ്യങ്ങളേയും തച്ചുടക്കുകയാണ് ചെയ്യുന്നത്..എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ പ്രകൃതി തുല്യ അവസരങ്ങളാണ് നല്കുന്നത്.. industrialisation ൻ്റെ ഭാഗമായി പല കൃഷിയിടങ്ങളും ഇന്ന് industrial area ആയി മാറിയിരിക്കുകയാണ്...ഏക്കറുകളോളം കൃഷിയിടങ്ങൾ അതിനായി മാറ്റപ്പെട്ടു കഴിഞ്ഞു..ഇന്ന് ബാംഗ്ളൂർ സിറ്റിയോടു അടുത്തുള്ള പല ഫാക്ടറികളും ഗ്രാമങ്ങളിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്...കാരണം മറ്റൊന്നുമല്ല മലിനീകരണം..കൂടാതെ വെള്ളത്തിൻ്റെ ദൗർലഭ്യത സിറ്റിയെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു..ഇനി എത്ര നാൾ വാസയോഗ്യമാണെന്ന് ആർക്കും പറയാൻ കഴിയുകയില്ല...

2018, മേയ് 15, ചൊവ്വാഴ്ച

അമ്മയുടെ ഉമ്മ

സ്വന്തമല്ലെങ്കിലും കൂട്ടുകാരൻ്റെ അമ്മ അമ്മ തന്നെയാണ്.വളരെ നാളുകൾ ഒന്നിച്ചു പഠിച്ച നവോദയയിലെ സ്കൂൾ ജീവിതം സമ്മാനിച്ചത് സുഹൃത്തുക്കളെ മാത്രമല്ല അവരുടെ അച്ചനമ്മമാരെ കൂടിയാണ്. ഓരോ മാസാദ്യ ഞായറാഴ്ചകളിലും മാതാപിതാക്കളേയും കാത്തുനില്ക്കുന്ന ഞങ്ങൾക്ക് ..ഏതൊരു സുഹൃത്തിൻ്റെ മാതാപിതാക്കളൂടെയും വരവ് ആശ്വാസം പകരുന്ന ഒന്നാണ്.അവരുടെ കൈയിലെ പൊതികളിലായിരുന്നു പലപ്പോഴും ഞങ്ങളുടെ ശ്രദ്ധ..അങ്ങനെ ഏഴു വർഷം കടന്നു പോയി...പിന്നീട് പലപ്പോഴും സൗഹൃദം പുതുക്കാനായി പല വീടുകളും സന്ദർശിക്കുമ്പോഴും അച്ചനമ്മമാർ തരുന്ന സ്നേഹ വാൽസല്യങ്ങൾ എത്രയോ ആനന്ദ ദായകമായ ഒന്നാണ്.ഇന്ന് ഒരിക്കൽ കൂടി എനിക്കതനുഭവിക്കാനിടയായി .. .ദീർഘ നാളത്തെ ഇടവേളക്കു ശേഷമാണ് ഞാൻ എൻ്റെ സുഹൃത്തിനെ കാണുന്നത്..കുശലം പറഞ്ഞു പിരിയുന്നതിനിടയിൽ അവൻ പറഞ്ഞു അമ്മയെ കണ്ടിട്ടു പോകാമെന്നു.. മറിച്ചൊന്നു പറയാനും എനിക്കു തോന്നിയില്ല .mother's day കഴിഞ്ഞു പോയെങ്കിലും ഞാൻ ആ അമ്മയെ happy mother's day wish ചെയ്യാൻ ആഗ്രഹിച്ചിരുന്നു.സ്വന്തം ഹോട്ടലിലെ പണികളിൽ വ്യാപ്രതയായിരുന്ന അമ്മയോടു സുഹൃത് പറഞ്ഞു ഞാൻ വന്നിട്ടുണ്ടെന്ന്..വളരെ സന്തോഷത്തോടെയും അതിലേറെ വാത്സല്യത്തോടെയും ആ അമ്മ എന്നെ വിളിച്ചു നീ ഇങ്ങു വന്നേ ഞാനൊരുമ്മ  തരട്ടെ തെല്ലും താമസിക്കാതെ  ആ ഉമ്മ ഞാനങ്ങു സ്വീകരിച്ചു.കാരണം അമ്മ മരണപ്പെട്ടതിനു ശേഷം അമ്മയുടെ ഉമ്മ എന്നെ സംബന്ധിച്ചു കിട്ടാക്കനിയാണ്. ..ഒരുമ്മയിൽ എന്തിരിക്കിന്നു എന്നു പലരും ചിന്തിക്കുന്നുണ്ടാവും ...സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രകടനമാണ് ഉമ്മ.പല മുറിവുകളേയും ഉണക്കാൻ ഉമ്മകൾക്കാവും.. ഇന്ന് മാതാപിതാക്കൾ ഒരുപ്രായം കഴിയുമ്പോൾ സ്നേഹം പ്രകടിപ്പിക്കാത്തതാണ് കുട്ടികൾ നശിച്ചുപോകാൻ ഇടയാകുന്നത്..
കഴിഞ്ഞ ദിവസം ഒരുകുട്ടി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്
'തന്നെ വീട്ടുകാർ മനസ്സിലാക്കുന്നില്ല വീട്ടിൽ നിന്നും പുറത്താക്കിയെന്നും പറഞ്ഞാണ്  .ആ വീഡിയോ എല്ലാവരോടും ഷെയർ ചെയ്യാനും ആ കുട്ടി ആഹ്വാനം ചെയ്യുന്നുണ്ട്...ആരെങ്കിലും ആ കുട്ടിയെ സ്നേഹത്തോടെ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു... മക്കളുടെ സ്നേഹം ലഭിക്കാത്ത എല്ലാ മാതാപിതാക്കള
ൻമാരെ  ,കുഞ്ഞളില്ലാത്ത ദമ്പതിമാരെ നിങ്ങളുടെ സ്നേഹ വാൽസല്യങ്ങൾക്കായി കൊതിക്കുന്ന  അനേകം അനാഥരായ  മക്കൾ സമൂഹത്തിലുണ്ട്  ...മാതാപിതാക്കളെ സ്നേഹിക്കാനോ ഒരു ചുംബനം നല്കാൻ കഴിയാത്ത മക്കളേ നിങ്ങൾ  ഇനിയും വൈകിയാൽ  അന്ത്യ ചുംബനം നല്കാനുള്ള അവസരമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ ...സ്നേഹം പിടിച്ചു വാങ്ങാനുള്ള ഒന്നല്ല...

2018, മേയ് 11, വെള്ളിയാഴ്‌ച

ഒരു ബാംഗ്ളൂർ യാത്ര

ബാംഗ്ളൂരിൽ നിന്നും ഞാൻ സാധാരണ ട്രെയിനിലാണ് നാട്ടിലേക്കെത്താറുള്ളത്.പക്ഷേ ഇത്തവണ ടിക്കറ്റ് കിട്ടാഞ്ഞതിലാൽ ബസിൽ യാത്ര ചെയ്യേണ്ടി വന്നു .യാത്രയിൽ പുസ്തകങ്ങൾ കരുതാറുണ്ട് വായിക്കാനല്ലെങ്കിലും താനൊരു ബുദ്ധിജീവി ആണെന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി .ലോക പ്രശസ്തരുടെ പുസ്തകങ്ങളാവും കയ്യിലുണ്ടാവുക പൗലോ കൊയ്ലോ, ദെസ്തയോസ്കി,ഖലീൽ ജിബ്രാൻ തുടങ്ങിയ പേരുകൾ കാണുമ്പോൾ തന്നെ ഒരു weight അല്ലേ.ആദ്യ രണ്ട് പേജ് വായിച്ചപ്പോൾ തന്നെ ഉറങ്ങിപോയി.സേലത്തിനടുത്ത് ശരണവണ ഭവനിൽ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ഉറക്കം ഉണർന്നത്.ഒന്നും കഴിക്കാൻ തോന്നുന്നില്ല എല്ലാത്തിനും തീപിടിച്ച വില.അടുത്തെങ്ങും മറ്റു കടകളും ഇല്ല .അവസാനം അവരുപറയുന്ന വിലക്ക് ഭക്ഷണം കഴിക്കാൻ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരു മസാല ദോശക്ക് ഓർഡർ കൊടുത്തിരിക്കുമ്പോഴാണ് എൻ്റെ മുൻപിലുള്ള സീറ്റിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു പെൺകുട്ടി  വന്നിരുന്നത്. ആദ്യം ഞാൻ അതു കാര്യമാക്കിയില്ലെങ്കിലും പിന്നീട് കാര്യം അന്യേഷിച്ചു.കുട്ടീ എന്താ കരയുന്നത്.? എൻ്റെ പേഴ്സ് കളഞ്ഞു പോയി കയ്യിൽ കാശില്ല..അതിനു കരഞ്ഞിട്ടു കാര്യമില്ല ആരോരെങ്കിലും ചോദിച്ചാലല്ലേ കിട്ടൂ..കുട്ടിക്ക് കാശ് ഞാൻ തരാം എൻ്റെ പേര് ശരത് മഡിവാളയിൽ ഒരു software company ൽ ജോലിചെയ്യുന്നു..കുട്ടിയുടെ പേര്? ഞാൻ ലിസി Whitefield work ചെയ്യുന്നു.ഞാൻ കരഞ്ഞത് അതു കൊണ്ടു മാത്രമല്ല ശരത് ബസിനുള്ളിൽ ഏൻ്റെ തൊട്ടടുത്തിരുന്ന ഒരു മധ്യ വയസ്സ്ക്ൻ എന്നെ ബാംഗ്ളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..പറഞ്ഞു മുഴുവിപ്പിക്കും മുൻപ് ലിസി കരയാൻ തുടങ്ങി എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ശരത് കുഴഞ്ഞു. കുട്ടി പേടിക്കെണ്ട ഞാൻ അത് deal ചെയ്തോളാം ആ നായിൻ്റെ മോൻ്റെ details ഇങ്ങു തന്നേക്കു ശരത്തിലെ പുരുഷൻ ഉണർന്നത് പെട്ടെന്നായിരുന്നു.  സീറ്റ് നമ്പർ 26 ലാണ് പുള്ളിയിരിക്കുന്നത് ലിസി പറഞ്ഞു ശരത് കഴിച്ചു കഴിഞ്ഞു നേരേ ബസ്സിൽ കയറി 26 നമ്പർ സീറ്റ് ലക്ഷ്യ മാക്കി ചെന്നു പക്ഷേ അവിടെ ആരേയും കാണാൻ കഴിഞ്ഞില്ല..പിന്നീട് യാത്ര തുടർന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ 26 നമ്പർ സീറ്റിനുടമയെ കാണാനിടയായി..അയാൾ വീണ്ടു തൊട്ടടുത്തിരുന്ന ലിസിയെ അരണ്ട വെളിച്ചത്തിൽ ശല്യം ചെയ്യുന്നതായി മനസ്സിലാക്കിയ ശരത്..സീറ്റിൽ നിന്നിറങ്ങി ആ മധ്യ വയസ്സ്കനെ കഴുത്തിനു പിടിച്ചു കരണം നോക്കി രണ്ട് അടി ഉടനെ തന്നെ ബസ്സിനുള്ളിൽ ലൈറ്റ് ഇട്ട് കണ്ടക്ടർ ഓടിവന്നു കാര്യം തിരക്കി.ശരത് പറഞ്ഞു സാറേ ഈ ഞരമ്പ് രോഗി ഈ കുട്ടിയെ ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു അല്ലേ ലിസി ?മുഖം കുനിഞ്ഞിരുന്ന പെൺകുട്ടി മുഖമുയർത്തിയപ്പോൾ ശരിക്കും ശരത് ഞെട്ടിപ്പോയി കാരണം അത് ലിസിആയിരുന്നില്ല. ഇനി ആളുമാറിയാണോ തല്ലിയത് ശരത് ഒരുനിമിഷം നിശ്ചലം ആയിപ്പോയി..പെൻകുട്ടി തുടർന്നു സാർ അയാൾ പറഞ്ഞത് ശരിയാണ് ഈ ഞരമ്പ് രോഗി ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..അത് കേട്ടതും ശരത്തിൻ്റെ മനസ്സിൽ ലഡുപൊട്ടി..ഭാഗ്യം ഇല്ലേൽ ആളുമാറിയതിനു ഇടി കൊണ്ട് ചത്തേനെ..കണ്ടക്ടർ ഉടൻ തന്നെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യ പെട്ടു.എന്നാലും ഈ ലിസി എവിടെ പോയി ശരത് ആലോചനയിൽ മുഴുകി..അടച്ചുവെച്ച പുസ്തകം വീണ്ടും വായിക്കാനെടുത്തപ്പോൾ ലിസി ആ കഥയിലെ ഒരു കഥാ പാത്ര മാണെന്നു മനസ്സിലായി.ഒരു കഥാപാത്രത്തിനു ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുമോ..ചിലപ്പോൾ നല്ലകാര്യം ചെയ്യാനാവും ഇങ്ങനെയുള്ള കഥാ പാത്രങ്ങളുണ്ടാവുന്നത്...വായിച്ചു വളരുക....മുൻപെങ്ങും ഇല്ലാത്ത താല്പര്യത്തോടെ ശരത് വായന തുടർന്നു...

2018, മേയ് 10, വ്യാഴാഴ്‌ച

Age is just a number

‌തൻ്റെ മുപ്പതാമത്തെ പെണ്ണുകാണലിനു ഒരുങ്ങി ശ്രാങ്ധരൻ ചെന്നതു ചിലതൊക്കെ മനസ്സിൽ  ഉറപ്പിച്ചായിരുന്നു. ഇതവസാനത്തെ പെണ്ണുകാനൽ ആയിരിക്കും .നീണ്ട കാത്തിരിപ്പിനിടയിൽ പെൺ കുട്ടി കടന്നു വന്നു അലസമായ മുടിയിഴകൾ കൊണ്ട് മുഖ മറച്ചിരിന്നു ലളിതമായ വസ്ത്ര ധാരണം ..തൻ്റെ ഹൃദയമിടുപ്പുകൾ വർദ്ധിച്ചു വന്നത് ശ്രാങ്ധരനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അതൊന്നും പുറത്തു കാണിക്കാതെ ശ്രാങ്ധരൻ തുടർന്നു "കുട്ടി വളരെ simple ആണെന്ന് തോന്നുന്നു മേക്കപ്പ് ഒന്നും കാണുന്നില്ലല്ലോ?എന്നെ ഇങ്ങനെ കണ്ടാമതി എന്നു തീരുമാനിച്ചു പെൺകുട്ടി പറഞ്ഞു. ആ മറുപടി നന്നേ ബോധിച്ച ശ്രാങ്ധരൻ തുടർന്നു കുട്ടി modern ആണെന്ന് facebook വഴി മനസ്സിലായിരിന്നു.."ചേട്ടാ facebook മാത്രം നോക്കി ഒരാളുടെ സ്വഭാവം നിർണ്ണയിക്കാനാവില്ല" കുട്ടികൊള്ളാമല്ലോ എന്ന് ശ്രാങ്ധരൻ ആത്മഗതം ചെയ്തു. സംഭാഷണം നീണ്ടു പോകുന്തോറും ശ്രാങ്ധരൻ്റ മുഖഭാവങ്ങൾ മാറിമറിയുകയായിരുന്നു.ആരോ തന്നെ സ്പർശിക്കുന്നതുപോലെ ശ്രാങ്ധരൻനു തോന്നി വേറാരുമല്ല ഒരു Pomeranian നായ സ്നേഹ പ്രകടനം നടത്തുന്നതായിരുന്നു പെൺകുട്ടിയുടെ സംസാരം അരോചകമായി തോന്നി തുടങ്ങിയ തനിക്ക് പട്ടിയുടെ സ്നഹ പ്രകടനം നന്നേ പിടിച്ചു .കുട്ടിയെ കിട്ടിയില്ലെങ്കിലും പട്ടിയെ കിട്ടിയാൽ മതിയെന്നായി ചിന്ത.ചേട്ടനെന്താ ഈ പേരിട്ടത് കുട്ടിയിൽ നിന്നുംഅങ്ങനൊരു ചേദ്യം പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഉത്തരവും ശ്രാങ്ധരൻ്റെ കയ്യിൽ ready ആയിരുന്നു.."കുട്ടീ ഈ അടുത്ത കാലത്ത് സംഭവിച്ച കാര്യമറിയില്ലേ പോലീസുകാർ ആളുമാറി  ഒരുപാവത്തിനെ കൊന്നത്.ശരിക്കും ബാബുന്നാണ് എൻ്റെ പേര് ഏതെങ്കിലും ബാബു പോക്രിത്തരം കാണിച്ചാൽ ചിലപ്പോൾ ഞാനകത്തായാലോന്നു പേടിച്ചിട്ടതാ .ഈ പേരാകുമ്പോൾ പറയാനും അല്പം ബുദ്ധിമുട്ടായതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവുകയുമില്ല"..അങ്ങനെ സംസാരിച്ചു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല അവസാനം പെൺകുട്ടി പറഞ്ഞു നമ്മൾ തമ്മിൽ ഒരുപാടു പൊരുത്തക്കേടുകൾ ഉണ്ട്."പക്ഷേ ഞാൻ എന്തു വിട്ടുവീഴ്ചക്കും തയ്യാറാണു കുട്ടീ".വേറൊറാൾക്ക് വേണ്ടി ചേട്ടനെന്തിനാ adjust ചെയ്യുന്നത്.. പിന്നെ ചേട്ടൻ പറയുന്ന കാര്യങ്ങൾ പലതും എനിക്ക് മനസ്സിലാകുന്നുമില്ല.നമ്മൾ തമ്മിൽ നല്ല age difference ഉണ്ട്.."age is just a നമ്പർ" കുട്ടീ..ഇതും ശരിയാവില്ലെന്ന ചിന്ത ശ്രാങ്ധരനെ വല്ലാതെ തളർത്തി.പക്ഷേ പട്ടിയുടെ സ്നേഹ പ്രകടനം വലിയ ആശ്വാസമാണ് ശ്രാങ്ധരനു നല്കിയത്...ശ്രാങ്ധരൻ ഒന്നു തീരുമാനിച്ചു കുട്ടിയെ കിട്ടിയില്ലെങ്കിലും പട്ടിയെ കിട്ടിയാൽ മതിയെന്നായി.. അവസാനം ഒരു blank cheque പെൺകുട്ടിയുടെ കൈകളിൽ ഏല്പിച്ചതിനുശേഷം  പറഞ്ഞു ഇവളെ ഞാൻ കൊണ്ടുപോവുകയാണ്..ഈ Pomeranian നായയുടെ വില എത്രയാണെങ്കിലും എഴുതിയെടുത്തോളൂ...ഒരുപക്ഷേ എൻെറ age ഇവൾക്കൊരു പ്രശ്നമാവുകയില്ല...

2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

കരുണ

ബാംഗ്ളൂരിൽനിന്നും തുമ്കൂർ side ലേക്ക് ഏകദേശം 35 കിലോമീറ്റർ യാത്ര ചെയ്തു വേണം എൻ്റെ ഫാക്ടറിയിലേക്ക്  എത്താൻ ആ യാത്രയിൽ  റോഡിൻ്റെ വശങ്ങളിൽ പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ്  അല്പ വസ്ത്രധാരികളായ transgender സഹോദരങ്ങൾ പലരേയും കാത്തുനില്ക്കുന്നത്. ഒരുപക്ഷേ സമൂഹം അവരെ അംഗീകരിക്കാത്തതോ അല്ലെങ്കിൽ ലൈഗിംക താല്പരൃങ്ങൾക്ക് വേണ്ടി അവരെ ദുരുപയോഗം ചെയ്യുന്നതോ ആവാം.എന്നിരുന്നാലും കഴിഞ്ഞ ദിവസം റോഡരികിൽ ഒന്നു വണ്ടി നിർത്തി ഒരാൾ ഓടി വന്നു ആദ്യം ഒന്നു ഭയപ്പെട്ടെങ്കിലും പിന്നീട് അറിയാവുന്ന കന്നടയിൽ സംസാരിച്ചു.രഷ്മിക എന്നാണ് പേര് അവർ 5 പേരുണ്ട് ഒരുവീട്ടിലാണ് താമസം തുമ്കൂരാണ് സ്വദേശം മറ്റുള്ളർ ബാംഗ്ളൂറിൽ നിന്നുള്ളവർ.പലതും അറിയാൻ ശ്രമിച്ചെങ്കിലും ഒന്നും പറയാൻ അവർ കൂട്ടാക്കിയില്ല പിന്നെ എനിക്ക് കന്നടത്തിലുള്ള ഗ്രാഹൃം അവർ മനസ്സിലാക്കിയതിനാലാവാം  കേരളമാണ് എൻ്റ സ്വദേശമെന്നവർക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു..അവസാനം ഞാൻ കുറച്ചു കാശു കൊടുത്തതിനുശേഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറയുകയും അവർ എൻ്റെ ശിരസ്സിൽ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു..ദൈവസ്നേഹ അനുഭവത്തിൻ്റെ വലിയ അവസരമായി ഞാനതിനെ കാണുന്നു. ദൈവത്തിൻ്റ തന്നെ സൃഷ്ടിയായ transgender നെ നമ്മൾ പലപ്പോഴും സമൂത്തിൽ നിന്നും മാറ്റി നിർത്തുകയാണ് പൊതുവേ ചെയ്യുക..ഇതിനൊരു മാറ്റം ആവശ്യമാണ് അവരോടും കരുണ കാണിക്കേണ്ടിയിരിക്കുന്നു..പൊതു സ്ഥലങ്ങളിൽ തൊഴിൽ,വിദ്യാഭ്യാസം എല്ലാം ഇവർക്കും അർഹതപ്പെട്ടതാണ്.സ്വാർത്ഥരാകാതെ സമൂഹത്തിലേക്ക് ഒന്നു കണ്ണുയർത്തി നോക്കാം...

2018, മാർച്ച് 15, വ്യാഴാഴ്‌ച

കെ എസ് ആർ ടി സി

ബഹുമാനപ്പെട്ട
കെ എസ് ആർ ടിസി സോറി കേരള ആർടിസി നമ്മുടെ പേരു പോലും നഷ്ടപ്പെടുത്തി കളഞ്ഞതു പലരും അറിഞ്ഞുകാണില്ല കെ എസ് ആർ ടിസി ഇപ്പോൾ കർണ്ണാടകക്ക് സ്വന്തം. നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയെ നമുക്കു നോക്കാം
പ്രത്യേകിച്ചും BMTC(Bangalore metro transport corporation)യുടെ കാര്യമെടുത്താൽ വളരെ ലാഭത്തിൽ ഓടുന്ന സംവിധാനമാണെന്ന് പറയാം.
ഏറ്റവും കുറഞ്ഞ നിരക്ക് 6 രൂപയും  പിന്നങ്ങോട്ടൊരു ചാട്ടമാണു 12,14, 17....
അതിൽ ഏറ്റവും ലാഭകരമായതും banglore അത്ര പരിചിതമല്ലാത്തവർക്കു പ്രയോജന പ്രദവുമായൊരു പദ്ധതിയാണ് daily pass 70രൂപ യാണ് എസി അല്ലാത്ത ബസുകളിൽ പിന്നെ ..എസി ബസ്സുകളിൽ ഇതിലും കൂടും . ഈ പാസ്സ് ഉപയോഗിച്ച് bmtc ബസിൽ എല്ലായിടത്തും കറങ്ങാം.പക്ഷേ അതൊരു വ്യാമോഹം മാത്രമായി അവശേഷിക്കുകയുള്ളൂ അതും Bangalore trafic ലൂടെ ഫലത്തിൽ 70 രൂപ bmtc ൽ വന്നു ചേരും...വളരെ രസകരമായ കാരൃം ഈ പാസ്സ് വിൽക്കാൻ കണ്ടക്ടർ മാർ ബസ്സിൽനിന്നിറങ്ങി വഴി വാണിഭക്കാരോടൊപ്പം majestic ലെ under pass ൽ വിളിച്ചുപറയുന്നത് കാണാം..നമ്മുടെ നാട്ടിലെ കണ്ടക്ടർമാർ എത്രപേർ ഇത്ര ആത്മാർത്ഥത കാണിക്കാറുണ്ട്..ടിക്കറ്റെടുക്കാൻ ചില്ലറ ഇല്ലാതെ വന്നാൽ അവരുടെ വക ധാർഷ്ടൃവും ചീത്തവിളിയും നാം എത്ര കണ്ടിരിക്കുന്നു...ഇനിയെങ്കിലും ഇതര സംസ്ഥാനങ്ങളുടെ വളർച്ച നമുക്ക് ഒരു പാഠമാകട്ടെ..ദീർഘദൂര ബസുകളെപ്പറ്റി പറയേണ്ടല്ലോ...ബസ്സ് മുതലാളിമാരെ സഹായിക്കാനാകുമല്ലോ നമ്മുടെ സർവ്വീസീകൾ കൂട്ടാത്തത്..പലപ്പോഴും മലയാളികൾ നാട്ടിലെത്താൻ ഭീമമായ തുക തന്നെ നല്കേണ്ടതായി വരുന്നു.ഫലത്തിൽ പണം വരുന്ന വഴി അടച്ചുകളയുകയും നഷ്ടത്തിലാണെന്നു വരുത്തി തീർക്കുകയുമാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നത്...