2016, നവംബർ 22, ചൊവ്വാഴ്ച

                             തണൽ മരം 

തമിഴ്നാട് കർണാടക അതിർത്തിയിലുള്ള  മലനിരകളാൽ ചുറ്റപ്പെട്ട വളരെ മനോഹരമായ പ്രദേശം.നന്മയുടെ കൃഷിയിടങ്ങൾ തേടിയുള്ള യാത്ര ചെന്നെത്തിയത് സ്നേഹഗ്രാം എന്ന കൊച്ചു വീട്ടിൽ (അങ്ങനെ പറയുന്നതാവും ശരി) . അതിലുപരി അവിടെ വസിക്കുന്നവർക്കാവും അതിലേറെ സൗന്ദര്യം .സമൂഹം പലപ്പോഴും മാറ്റിനിർത്തുന്ന ഒരു കൂട്ടർ .വ്യക്തമായി പറഞ്ഞാൽ HIV ഇൻഫെക്ടഡ് കുട്ടികൾ വസിക്കുന്നയിടം..ഒരു പക്ഷെ നമ്മുടെ അജ്ഞതയാവാം ഇവരെ സമൂഹ മധ്യത്തിൽ നിന്നും മാറ്റിനിർത്തുന്നത് .  ചിലകാര്യങ്ങൾ  നാം അറിയണം അവിടെ കണ്ട ചിലരുടെയെങ്കിലും ജീവിത സാഹചര്യം ഒരു പക്ഷെ നമ്മെ ചിന്തിപ്പിച്ചേക്കാം .
മിക്ക കുട്ടികളും വളരെ ഉത്സാഹമുള്ളവരായി കാണാൻ കഴിഞ്ഞു അതിൽ നിന്ന് തന്നെ മനസിലാക്കാം ആരോഗ്യപരമായി അവർക്കു മറ്റു കുഴപ്പമൊന്നുമില്ലാന്നു .കാരണം ചിട്ടയായ വ്യായാമവും ഭക്ഷണവും അവർക്കു ലഭിച്ചിരിന്നു ..പല കുട്ടികളും കായിക ഇനങ്ങളിൽ മറ്റുള്ള കുട്ടികളെകാൾ കഴിവ് തെളിച്ചവരായിരിന്നു . ചിലർ 10 കിലോമീറ്റർ മാരത്തോണിൽ വളരെ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തിട്ടുണ്ട് .ഇതുപോലെ മറ്റു പല മേഖല കളിലും കഴിവ് തെളിയിച്ചവരായിരിന്നു . എന്നിരുന്നാലും അവരിൽ ചിലർക്ക് സ്വന്തമെന്നു പറയാൻ ആരുമുണ്ടായിരുന്നില്ല .ചിലർക്കു ബന്ധുക്കൾ ഉണ്ടെങ്കിലും അവരെ ഒരിക്കലും കാണാൻ പോലും കൂട്ടാക്കിയിരുന്നില്ല മറിച്ചു വീട്ടിൽ ചെന്നപ്പോൾ ആട്ടിയോടിച്ച അനുഭവങ്ങളാണ് ആ കുട്ടികൾക്കു ഉണ്ടായതു .

ജീവൻ (സാങ്കല്പികമായ പേര് ) 2 വയസ്സുള്ളപ്പോഴാണ് അവനെ അവർക്കു ലഭിച്ചത് .മൈസൂരിലെ ഒരു പൊതുവഴിയിൽ ഇരുന്നു  തന്റെ അമ്മയുടെ ചേതനയറ്റ ശരീരവുമായി കരയുന്ന കുഞ്ഞിനെ പോലീസുകാരാണ് സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ ഏൽപ്പിച്ചത് .പിന്നീട് അസുഖം വന്നപ്പോൾ രക്തം പരിശോധിച്ചപ്പോഴാണ് HIV അണുബാധയുണ്ടെന്നു കണ്ടത്താനായത് തുടർന്നു ഈ ഭവനത്തിലേക് അവൻ എത്തിപ്പെട്ടു .വർഷങ്ങൾ പിന്നിട്ടപ്പോഴാണ് തന്റെ അനാഥത്വം അവനെ വേട്ടയാടിത് .ചിലകുട്ടികൾ തന്റെ വീടുകളിൽ അവധിക്കു പോകുമ്പോൾ അവനു മാത്രം പോകാൻ ഒരു ഇടവും ഇല്ലായിരുന്നു .ആ അവസരങ്ങളിൽ തന്റെ കയ്യിൽ നിധിപോലെ കൊണ്ട് നടന്ന അമ്മയുടെ ചിത്രം (വര്ഷങ്ങള്ക്കു മുൻപ് പത്രത്തിൽ വന്ന അമ്മയുടെ ശവ ശരീരത്തിന്റെ അരുകിൽ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രം ) നോക്കി വിലപിക്കുകയും വിധിയെ പഴിക്കുകയും ചെയ്യുമായിരുന്നു കൂടാതെ, തന്നെ  ശുശ്രുഷി ക്കുന്നവരെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്താറുണ്ടായിരുന്നു ..ഇതുപോലെ പലരെയും അവിടെ കാണാൻ കഴിഞ്ഞു .

കുട്ടികളോടൊപ്പം  ഒരു ദിവസം സ്വയം മറന്നു സന്തോഷിച്ചതറിഞ്ഞില്ല പാട്ടും കളികളും തമാശകളും  വൈകാതെ തന്നെ ചങ്ങാത്തത്തിലായി ..പിരിയാൻ സമയമായപ്പോൾ വീണ്ടും വരണമെന്ന് മനസ് പറയുന്നുണ്ടായിരുന്നു .കുട്ടികൾ വീണ്ടും വരാൻ ആവശ്യ പെടുകയും ചെയ്തു .