2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഏതു പത്ര മെടുത്താലും പീഡനവും , കൊലപാതകവും മാത്രമേ അതിൽ കാണാൻ  കഴിയുകയുള്ളൂ പിന്നെ സായാഹ്ന പത്രം അതിനു വേണ്ടി മാത്രമുള്ളതാണ് .പലപ്പോഴും പത്രം വിൽക്കാൻ വരുന്നവരോട് സഹതാപം തോന്നുമെങ്കിലും അതിലുള്ള വാർത്ത അതിലേറെ ദുഃഖം ഉളവാക്കുന്നതാകയാൽ അവരിൽ നിന്നും മുഖം തിരിക്കുകയാണ് പതിവ് .ആലപ്പുഴ റെയിൽവേ station  ൽ നിന്നും തിരുവനന്തപുരത്തെക്കു ജനശതാബ്തി ട്രെയിനിൽ യാത്ര തിരിക്കാനായി ഒന്നാമത്തെ  പ്ളാറ്റ്ഫോം  ൽ ട്രെയിൻ കാത്തു നിന്ന എന്റെ സമീപത്തു കൂടി പത്രം വില്ക്കുന്ന  ഒരു സ്ത്രീ കടന്നു പോയി .പെട്ടെന്നാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്  വളരെ ക്ഷീണിച്ചവശയായ അവർ വികലാംഗ കൂടി ആയിരിന്നു .ഒരു നിമിഷം ഞാൻ ചിന്തിച്ചു ഒരു പക്ഷെ മക്കൾ ഇവരെ ഉപേക്ഷിച്ചതാവാം അല്ലെങ്കിൽ അനാഥയാവാം .പ്രായാധിക്യത്തിലും അതിജീവനത്തിനു വേണ്ടി ശ്രമിക്കുന്ന ഇവരിൽ നിന്ന് എങ്ങനെ മുഖം തിരിക്കാനാവും .എന്ത് തന്നെയായാലും എന്നാലാവുന്നത് ചെയ്യണം .ചേച്ചി ഒന്ന്  നിന്നേ ഉടൻ തന്നെ ഒരു പത്രം അവർ എന്റെ നേരെ നീട്ടി .ഞാൻ പത്രം വാങ്ങാൻ വിളിച്ചതല്ല എനിക്കീ പത്ര ത്തോട് അത്ര താല്പര്യവും ഇല്ല .ചേച്ചി ഇത് വെച്ചോ എന്ന് പറഞ്ഞു കുറച്ചു കാശ്  ഞാൻ കൊടുക്കാൻ ശ്രമിച്ചു പക്ഷെ അവർ അത് സ്വീകരിച്ചില്ല ജോലി ചെയ്യാതെ കിട്ടുന്ന പണം എനിക്ക് വേണ്ട. ഒരു തരത്തിലും ചേച്ചി പണം വാങ്ങുകയില്ലാന്നു മനസിലാക്കിയ ഞാൻ അവരെ കുടുതൽ മനസിലാക്കാൻ ശ്രമിച്ചു .സ്വന്തം എന്ന് പറയാൻ ഒരു മകൾ മാത്രമേ അവർക്ക് ഉണ്ടായിരിന്നുള്ളൂ .വർഷങ്ങൾക്ക് മുൻപ് ഭർത്താവ്‌ അവരെ ഉപേക്ഷിച്ചു പോയി .പ്രതീക്ഷ മുഴുവൻ മകളിലാണ് .മകൾ ഇപ്പോൾ ഡോക്ടർ ആകാൻ പടിചോണ്ടിരിക്കുന്നു ഇനി കുറച്ചു നാളു കൂടി ഈ കഷ്ടപ്പാട് സഹിച്ചാൽ മതി അത് കഴിഞ്ഞാൽ എല്ലാം ശരിയാകും .ഒരു പ്രത്യാശ യുടെ കിരണം ആ കണ്ണ് കളിൽ എനിക്ക് കാണാൻ സാധിച്ചു ഒരു പക്ഷെ പലപ്പോഴും നാമൊക്കെ നഷ്ടപ്പെടുത്തുന്നതും ഈ പ്രത്യാശയുടെ കിരണമാവാം . എനിക്ക് പോകേണ്ട ട്രെയിൻ വന്നയുടനെ കാശ് എടുത്തു ആ ചേച്ചിയുടെ കൈകളിൽ എല്പിച്ചതിനു ശേഷം ഞാൻ പറഞ്ഞു കടമായി കരുതിയാൽ മതി മകൾ ഡോക്ടർ ആയതിനു ശേഷം തിരികെ തന്നാൽ മതി .മനസ്സിനു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരാനന്ദം .പലപ്പോഴും മറ്റുള്ളവരെ കുറിച്ച് ഏകദേശ ധാരണ വെച്ച് പെരുമാറിയിരുന്ന എനിക്ക് ഇതൊരു പുതിയ തിരിച്ചറിവായിരിന്നു...
ട്രെയിനിൽ പൊതുവെ നല്ല തിരക്കായിരിന്നു .ജനശതാബ്തി   ടിക്കറ്റ്‌ പലർക്കും ലഭിച്ചിരുന്നില്ല   പലരും ജനറൽ  ടിക്കറ്റ്‌  മായാണ് യാത്ര ചെയ്യുന്നത് പോലും .TTR  പലരെയും സീറ്റിൽ നിന്നെഴുനെല്പിച്ചു  ഫൈനോട് കുടി യാത്ര ചെയ്യാൻ അനുവദിച്ചിരിന്നു. ചിലർ വാതിലിനോടു ചേര്ന് നിന്നായിരിന്നു യാത്ര ചെയ്തിരിന്നത് .പെട്ടന്നായിരിന്നു വാതിലിനരികിൽ നിന്ന ഒരാണും പെണ്ണും സംസാരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടത്  .ഒരുപക്ഷെ കാമുകി കാമുകൻ മാരായിരിക്കാം .പെണ്‍കുട്ടിയെ കണ്ടിട്ട് അധികം പ്രായം തോന്നില്ല നല്ല മെലിഞ്ഞു പൂക്കളുള്ള ഒരു സാരിയായിരിന്നു വേഷം കണ്ടിട്ട്  ഒരു എയർ ഹോസ്റ്റസ്  നെ പോലുണ്ട്  .നല്ല നീണ്ട കറുത്ത മുടിയിഴകൾ ,കണ്‍ പോളകളിൽ  കണ്മഷി  പടർന്ന് ഇറങ്ങിയിരിന്നു. നല്ല തറവാട്ടിൽ പിറന്ന പെണ്‍കുട്ടിയാണെന്ന് തോന്നുന്നു കാമുകി യാവില്ല ഫ്രെണ്ട്സ് ആവും . എന്നിലെ പഴയ സ്വഭാവം പുറത്ത് വന്നത് ഞാനറിഞ്ഞില്ല മറ്റുള്ളവരെ മുൻ വിധിയോടുകുടി സമീപിക്കുക ഇത് എന്നിൽ പറയത്തക്ക നേട്ടം ഉളവാക്കുന്ന ഒന്നായി കരുതുന്നില്ല .അല്പം സമയം അവരെ ശ്രദ്ധിച്ച എനിക്കൊരു കാര്യം പിടികിട്ടി ഇവിടേം  എനിക്ക് തെറ്റ് പറ്റി അവർ ട്രെയിനിൽ വച്ച് പരിചയ പെട്ട വർ മാത്രം .ഞാനും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി എന്നോട് ചോദിച്ചു സർ എവിടെക്കാ ..തിരുവനന്തപുരം ..കുട്ടി എവിടെക്കാ ? കുട്ടിയല്ല ...ഞാൻ അശ്വതി  ...കൊല്ലം ആണ് എനിക്ക് പോകേണ്ടത് .സാറിൻറെ പേര് പറഞ്ഞില്ല എന്റെ പേര് അലക്സ്‌ തോമസ്‌ .. അശ്വതി  തന്റെ വേവലാതി അലക്സ്‌ മായി പങ്കു വെച്ച്   .TTR    വന്നാൽ എന്നെ പുറത്താകും ടിക്കറ്റ്‌ എടുക്കാൻ ചെന്നപ്പോൾ ടിക്കറ്റ്‌ ഇല്ലായിരിന്നു പിന്നെ ജനറൽ ടിക്കറ്റ്‌ മായി കേറിയതാ എന്തായാലും  ഇന്ന് വീട്ടിലെത്തണം . ഇത് കഴിഞ്ഞാൽ പിന്നെ ഈ സമയത്ത് വേറെ ട്രെയിനും ഇല്ല .  ഈ ട്രെയിൻ കൊല്ലത്ത്‌ എത്തുമ്പോൾ  ഏകദേശം 8 മണിയാകും .   ശരിക്കും പറഞ്ഞാൽ അശ്വതിയെ സമ്മതിക്കണം   രാത്രി കാലങ്ങളിൽ യാത്ര  ചെയ്യാൻ നല്ല ധൈര്യ മാണല്ലോ? ആരെങ്കിലും റെയിൽവേ  station ൽ കാത്തു നില്കുമോ ?  ഏയ്‌  ഇല്ല ഞാൻ ഒറ്റക്കാ പോകുന്നാ  .അവിടിന്നു പിന്നെ ഓട്ടോ പിടിച്ചു  വേണം വീട്ടിലെത്താൻ  ഏകദേശം 150 രൂപയെങ്കിലും ആകും..
കൂടുതൽ അടുത്ത് കഴിഞ്ഞപ്പോഴാ  മനസിലായത്  വളരെ തുച്ചമായ ശബളത്തിൽ  ആണ് അശ്വതി ജോലിചെയ്യുന്നത്  കാരണം അമ്മയും താനും മടങ്ങുന്ന കുടുബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം തന്റെ ചുമലിൽ ആയതിനാൽ ഈ ജോലി   ഒരു അനുഗ്രഹം തന്നെയാണെന്നാണ് അശ്വതി യുടെ പക്ഷം  .ശരിക്കും പറഞ്ഞാൽ അശ്വതിയോട് എനിക്ക്  ബഹുമാനം തോന്നുകയായിരിന്നു  .പലപ്പോഴും ജീവിതം കഠിന മാകുമ്പോൾ ആണ് നാം ജീവിതത്തിൽ നിന്നൊളിച്ചോടാൻ ശ്രമിക്കുന്നത്  സധൈര്യം  നേരിടുന്നവർ വിജയിക്കുക തന്നെ ചെയ്യും .കഷ്ടത സഹന ശീലവും  സഹന ശീലം ആത്മ ധൈര്യം പ്രയ്ത്യാശയും ഉളവാക്കുന്നു എന്ന വചനം  എത്രയോ പ്രസക്തമാണിവിടെ  ........

ചെറിയ മയക്കത്തിലേക് വഴുതിവീണ  ഞാൻ അടുത്തെ  സീറ്റിലെ ചേട്ടൻ  വിളിക്കുമ്പോഴാണ്  തിരുവനന്തപുരം എത്തിയത്  അറിയുന്നത്  . ട്രെയിനിൽ നിന്നിറങ്ങി അല്പം നടന്നപ്പോൾ പിന്നിൽ നിന്നൊരു വിളി എടാ പുണ്യാള ...നല്ല പരിചിത മായ ശബ്ദം .. മെല്ലെ പിന്നിലേക് തിരിഞ്ഞു നോക്കിയപ്പോഴാണ്  ആളെ പിടികിട്ടിയത്   അരുണ്‍  .  നീ നാളെ രാവിലെ എത്തുകയുള്ളൂ  എന്ന് പറഞ്ഞിട്ട്  . അലെക്സെ...സത്യം പറഞ്ഞാൽ  നിന്നെ ഒക്കെ കണ്ടിട്ട് ഒരുപാട് നാളായില്ലേ കാണാനുള്ള കൊതികൊണ്ട്  നേരത്തെ വന്നതാ .  2000 ലെ  LLB    പഠനത്തിനു ശേഷം പിരിഞ്ഞതാണ് പിന്നിന്നാണ്  കാണുന്നത്  .    തെല്ല ആകാംഷയോടെ അരുണ്‍ ചോദിച്ചു  നമ്മുടെ ബാച്ച്ന്റെ നാളത്തെ get  together  നു  ആരൊക്കെ വരുമെന്ന്  അറിയാമോ ? . ഞാൻ  ഫേസ് ബുക്ക്‌  ൽ ഉള്ള എല്ലാവരെയും അറിയിച്ചിട്ടുണ്ട്   എല്ലാവരും വരേണ്ടതാണ് ...നീ ഒറ്റയ്ക്കാണോ വന്നത്  എന്താ ഭാര്യയെ കൊണ്ടുവരാഞ്ഞതു ..ഈ ഒരു ചോദ്യം അരുണ്‍ ൽ അസ്വസ്ഥത ഉളവാക്കിയെന്നു തോന്നുന്നു തൃപ്തി കരമല്ലാത്ത രീതിയിൽ ഒരു മറുപടി കിട്ടി അതിനു ഞാൻ വിവാഹം കഴിച്ചിട്ടിലല്ലോ ?  അങ്ങനെ ആവാൻ വഴിയില്ലല്ലോ എന്റെ ചിന്ത മുഴുവൻ അവൻ എന്തിനു കള്ളം പറഞ്ഞു എന്നതിനെ ഓർത്താണ്‌. ഒരു പക്ഷെ വിവാഹ ബന്ധം വേർപിരിഞ്ഞു കാണും . പിന്നെ ഒന്നും ചോദിക്കാൻ എന്റെ മനസനുവദിക്കുന്നില്ല ..അരുണ്‍ മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി . ചിലപ്പോൾ  അവൻ മറക്കാൻ ശ്രമിക്കുന്ന ഒന്നാവാം ഞാൻ ചോദിച്ചത് അതാവാം അതിൽ നിന്നൊളിക്കാൻ ശ്രമിക്കുന്നത് .ഈ ഒരു ചോദ്യം വേണമെങ്കിൽ ഒഴിവാക്കാമായിരിന്നു  .എന്നിൽ അസംപ്തൃപ്തി ഉണ്ടായത് മനസിലാക്കിയ അരുണ്‍  പറഞ്ഞു നീ വിചാരിക്കുന്നത് പോലെ എന്റെ വിവാഹം കഴിഞ്ഞതായിരിന്നു പക്ഷെ ഇന്ന്  divorse  ന്റെ വക്കിൽ എത്തി നില്ക്കുകയാനെന്റെ ജീവിതം. അതോർക്കാൻ തന്നെ ഞാൻ ഇഷ്ട പെടുന്നില്ല ...അലക്സ്‌ തുടർന്ന്  എല്ലാം ശരിയാകുമെടാ ..  ഒത്തു ചേരലിന് ശേഷം പലർക്കും പിരിഞ്ഞു പോകാൻ മടിയായിരിന്നു .മിക്കവരും കുടംബതോടോപ്പമാണെത്തിയതു ആരും അരുണിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു അവനെ കുത്തി നോവിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു ..കൂടെ പഠിച്ച ചിലരുടെ   പേരുകൾ  പലരും വിസ്മരിക്ക പെട്ട് പോയി  അവരെ കുറിച് ആർക്കും കൃത്യമായ അറിവ് ഇല്ലായിരിന്നു .അടുത്ത തവണ എത്താൻ സാധിക്കാത്ത വരെ കുടി എത്തിക്കണം എന്ന ആഗ്രഹതോട് കൂടി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു . . തിരികെ പോരുമ്പോൾ എന്റെ ഉള്ളം  ലോ കോളേജിലെ  ആ  പഴയകാല സ്മരണകളെ ഒന്നയവെറക്കാൻ വെമ്പൽ കൊള്ളുകയായിരിന്നു .പൊതുവെ യാത്രാവേളയിൽ മറ്റുള്ളവരെ വീക്ഷിക്കാറുള്ള ഞാൻ ഇന്ന് അതിനു സമയം മെനക്കെട്ടില്ല പകരം മനസ്സിൽ ഒരു പ്രാർത്ഥനയും ഉരുവിട്ട് ദൈവമേ യാത്രാ വേളയിൽ  ആരും എന്നെ ശല്യം ചെയ്യാൻ ഇടവരുത്തരുതേ ..മെല്ലെ മിഴികൾ പൂട്ടി അലക്സ്‌ തന്റെ കോളേജ്  ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു  ഇന്ന്  കോളേജ്  ആകെ മാറിയിരിക്കുന്നു വലിയ കെട്ടിടങ്ങൾ മാത്രമേ ഉള്ളു പച്ചപ്പ്‌ നഷ്ടപ്പെട്ട ക്യാമ്പസ്‌  പണ്ട് താൻ പഠിക്കുമ്പോൾ എങ്ങും പച്ചപ്പ് മാത്രമേ ഉണ്ടായിരിന്നുള്ളൂ .അത് തങ്ങളിൽ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും  ഏറെ സഹായിച്ചു ഞങ്ങൾ ഏറെ സ്നേഹിച്ച .സ്നേഹത്തിന്റെയും,പ്രേമത്തിന്റെയും  ,സൗഹ്രദതിന്റെയും ജയ പരാജയങ്ങളുടെയും മുഹുർത്തങ്ങൽക്   മൂക സാക്ഷിയായ  നിന്ന വാക മരം ഇന്നവിടില്ല .അത് തന്നെ ഏറെ വേദനാജനകമായിരിന്നു  . ഒരു പക്ഷെ നാം ഇന്ന് കുട്ടികളിൽ  പ്രകൃതിയെ സ്നേഹിക്കേണ്ട ആവശ്യകതയെ പറ്റി യുള്ള അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന്  വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു 

പുറത്തു മഴകനത്തു പെയ്യുന്നുണ്ട്  ട്രെയിനിനുള്ളിൽ ചോർന്നോലിക്കാൻ തുടങ്ങിയിട്ട്  ഏറെ നേരമായി യാത്രക്കാർ പരിഭ്രാന്ത്രർ ആയി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി  തന്റെ ശരീരം വെള്ളം വീണു  നനഞ്ഞത്‌  പോലും ഓർമ്മകൾ അയവിറക്കി കൊണ്ടിരുന്ന അലക്സ്‌   ശ്രദ്ധിച്ചില്ല.സഹയാത്രികൻ തട്ടി വിളിച്ചപ്പോഴാണ്  തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ആയ വിവരം അലക്സ്‌ അറിഞ്ഞത് .  ചങ്ങനാശ്ശേരി ബസ്‌ സ്റ്റാൻഡിൽ നിന്നും അല്പം ദുരം ബസിൽ യാത്ര ചെയ്യേണ്ടതുണ്ട്  .അവസാനത്തെ ബസ്‌ഉം  പോയ മട്ടാണ്  ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ഇവടെ  ആരും ഇല്ല അലക്സ്‌ ആത്മഗതം   ചെയ്തു  . അല്പം അകലെ ഒരു കട തുറന്നിരിക്കുന്നത്  അലക്സ്‌ ന്റെ ശ്രദ്ധയിൽ പെട്ട് .മൂന്നു വീലുള്ള ഒരു സ്കൂടെർ ആ കടയുടെ മുൻപിൽ കിടപ്പുണ്ടായിരിന്നു അലക്സ്‌  കടയെ ലക്ഷ്യമാക്കി നടന്നു .ചേട്ടാ മല്ലപ്പള്ളി ക്ക് ഉള്ള ബസ്‌  പോയോ ? മറുപടി യായി  ഒരു സ്ത്രീ ശബ്ദമാണ് ഞാൻ കേട്ടത്  ഇനി 9.30 നു ഒരു ബസ്‌ ഉണ്ട് .ഇരുട്ടിന്റെ മറവിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നപ്പോഴാണ് നല്ല പരിചിതമായ മുഖമാണല്ലോ ഇത്  ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ  .എന്നോട്  ഒരു ചോദ്യവും അലക്സ്‌ അല്ലെ ? വളരെ ആശ്ചര്യത്തോടെ അതെ എന്ന് ഞാൻ മറുപടി പറഞ്ഞു . ഈ ഒരു സാഹചര്യത്തിൽ എന്നെ കണ്ടുമുട്ടാൻ ഇടയില്ലാത്തത് കൊണ്ടും പിന്നെ വർഷങ്ങൾക്ക് മുൻപുള്ള പരിചയമായത്‌ കൊണ്ട് മറന്നു പോകാൻ ഇടയുള്ളത് കൊണ്ടും ഞാൻ തന്നെ പറയാം .ലോ കോളേജിൽ അലക്സ്‌ നോടൊപ്പം പഠിച്ച സാവിത്രി ലക്ഷ്മണ്‍ ആണ് ഈ നില്കുന്നത് . എന്നിൽ സന്തോഷത്തെ ക്കാൾ അധികം   വേദന ഉളവാക്കിയ  ഒന്നായിരുന്നു  ഈ കണ്ടുമുട്ടൽ കാരണം പഠനത്തിൽ മാത്രമല്ല മറ്റേതു കാര്യത്തിലും മികച്ചു നിന്ന വ്യക്തി യായിരിന്നു സാവിത്രി ലക്ഷ്മണ്‍  .എന്തു കൊണ്ടും ഒരു വക്കീലാകാൻ യോഗ്യ യായിരിന്നു സാവിത്രികുട്ടി .പെട്ടെന്ന് എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു .സാവിത്രികുട്ടി പറഞ്ഞു നീ അതും ഇതും ഒന്നും ആലോചിച്ചു കാട് കയറണ്ട എല്ലാം ഞാൻ പറയാം . വക്കീലിനെ കേറി നീ എന്ന് വിളിച്ചതിൽ    ക്ഷമിക്കണം ഞാൻ അല്പം സ്വാതന്ത്ര എടുത്തെന്ന് തോന്നുന്നു . അത് സാരമില്ല സാവിത്രികുട്ടി ക്ക്  അതിനുള്ള അവകാശമൊക്കെയുണ്ട്  അലക്സ്‌ പറഞ്ഞു  .അല്പം പതിഞ്ഞ ശബ്ദത്തിൽ  സാവിത്രികുട്ടി മറുപടിയായി പറഞ്ഞു അത് പണ്ട് ഇന്ന്  ചോദിക്കാനും പറയാനും അകത്തൊരാൾ ഇരിപ്പുണ്ട്  എന്റെ ഭർത്താവ് .അജയേട്ടാ ഒന്നിങ്ങു വരാമോ ഒരാളെ   പരിചയ പ്പെടുത്താനാണ് .   വടിയുടെ സഹായത്താൽ  നടന്നു വന്ന അജയനെ കണ്ട മാത്രയിൽ അലക്സ്‌ ഒന്ന് ഞെട്ടി പിന്നെ അലെക്സിനു കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല നെഞ്ചിനുള്ളിൽ വല്ലാത്ത ഒരു മരവിപ്പ്  അനുഭവപ്പെടുന്നത് പോലെ തോന്നി .ഒരു പക്ഷെ ദുഖവും സഹതാപവും മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ഹൃദയത്തിനു താങ്ങാൻ പറ്റാത്തത് കൊണ്ടാവാം ഈ വേദന    ചിലർക്ക് ജീവിതം   എന്നും   കയ്പേറിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്  സാവിത്രികുട്ടി എങ്ങനെ ഇങ്ങനെ അലക്സ്‌ വല്ലാതെ അസസ്ഥനായി പിന്നെ കുറെ ചോദ്യങ്ങളാണ് മനസിലേക്ക് കടന്നു വന്നത്   .കാലിനു സ്വാധീന കുറവുള്ള ഈ ആളാണോ സാവത്രിക്കുട്ടിയുടെ ഭർത്താവ്  .സാവിത്രികുട്ടി തുടർന്ന് അജയേട്ടാ ഇത് അലക്സ്‌ ഞങ്ങൾ ഒന്നിച്ചു ലോ കോളജിൽ പഠിച്ചതാണ്  ഇന്നിദ്ദേഹം വല്ല്യ വക്കീലാണ് അലക്സ്‌ ഇടയിൽ കയറി പറഞ്ഞു  ഏയ്‌ അങ്ങനെഒന്നുമില്ല ഒരു കമ്പനിയുടെ legal advisor  ആണ് അത്രേയുള്ളൂ .MNC  അല്ലെ ? അപ്പോൾ ഭയങ്കര salari  ആയിരിക്കുമല്ലോ? .   അൽപ നേരത്തെ സംഭാഷണത്തിന് ശേഷം അലക്സ്‌  യാത്ര പറഞ്ഞു പിരിഞ്ഞു .  ബസിൽ കയറിയ അലക്സ്‌ ഓർമകളുടെ ഭണ്ടാരം   ഓരോന്നായി   അഴിക്കാൻ തുടങ്ങി . അതിൽ സവിത്രികുട്ടിയെ തിരയുകയാണാദ്യം അയാൾ ചെയ്തത്.

  ചെമ്പക പൂവും ചൂടി സ്ഥിരമായി ക്ളാസിൽ വന്നിരിന്ന സാവിത്രി കുട്ടിയെ ഒരു ശത്രുവിനെ പോലെ ആയിരുന്നു അലക്സ്‌  കണ്ടിരുന്നത്‌   കാരണം ചെംബകപൂവിന്റെ ഗന്ധം അലെക്സിനെ വല്ലാതെ അസ്വസ്ഥ പെടുത്തിയിരിന്നു .പലപ്പോഴും  അതിന്റെ പേരില് അവർ തമ്മിൽ വഴക്കടിചിരിന്നു. പക്ഷേ    ഈ വിദ്വേഷം അധിക നാൾ തുടരാൻ അലെക്സിനായില്ല അതിനു തക്കതായ കാരണം ഉണ്ട് .ഒരിക്കൽ റോഡിലുടെ നടന്നു പോവുകയായിരുന്ന അലക്സ്‌  പെട്ടെന്നായിരിന്നു അത് ശ്രദ്ധിച്ചത്  അതാ വഴിയരുകിൽ ഒരു വയോധിക കിടക്കുന്നു തൊട്ടടുത്തായി ഒരു യുവതി നില്കുന്നു  അല്പം അടുതെതിയപ്പോഴാനു മനസിലായത്  സാവിത്രി കുട്ടിയാണ് കൂടുള്ളതെന്ന്  .സാവിത്രി കുട്ടി ചോദിച്ചു അലക്സ്‌ ഒന്ന് സഹായിക്കാമോ ഈ  അമ്മയെ   ഇവിടിന്നു മാറ്റി സുരക്ഷിത   സ്ഥാനത്തേക്ക് ആക്കാൻ .അലക്സ്‌  ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഒരു ഓട്ടോയുമായി  വന്നു അലെക്സ്  ഈ അമ്മയെ മക്കളുപേക്ഷിച്ചതാണെന്നു തോന്നുന്നു  ആഹാരം കഴിച്ചിട്ട് കുറച്ചു  ദിവസമായെന്നു തോന്നുന്നു ഞാൻ ഇവിടെ  വരുമ്പോൾ ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരിന്നുള്ളൂ സംസാരിക്കാൻ പോലും കഴിയാതെ അവശയായി കിടക്കുകയായിരിന്നു .എങ്കിൽ നമുക്കാദ്യം ആശുപത്രിയിൽ എത്തിക്കാം ചേട്ടാ ഓട്ടോ നേരെ ആശുപത്രിയിലേക്ക് വിട്ടോ .അലെക്സിന്റെ ചിന്ത മുഴുവനും ഇതായിരിന്നു എന്നാലും എങ്ങനെ  പെറ്റമ്മയോട് ഇങ്ങനെ ചെയ്യാൻ കഴിയുന്നു ഇവരൊക്കെ മനുഷ്യരാണോ.ഉപയോഗ ശേഷം വലിച്ചെറിയുന്ന ഒരു വസ്തുവല്ല മാതാപിതാക്കളെന്നു അവർക്ക് മനസിലാക്കി  കൊടുക്കണം .ഇവിടെ നിയമവും കോടതിയും ഉണ്ടെന്നറിയട്ടേ . അമ്മയെ ശരണാലയത്തിൽ ആക്കിയശേഷം സാവിത്രികുട്ടി മനുഷ്യാവകാശ കമ്മിഷനിൽ മക്കൾക്ക് എതിരെ ഒരു പരാതിയും കൊടുത്തു . ഈ ഒരു സംഭവത്തിന്‌ ശേഷം അലെക്സിന്റെ സ്വഭാവത്തിൽ  കാര്യമായ മാറ്റം  സുഹൃത്തുക്കൾ ശ്രദ്ധിക്കാനിടയായി കാര്യം മറ്റൊന്നുമല്ല നാളിതുവരെയും ചെമ്പക പൂവിന്റെ ഗന്ധം ഇഷ്ടമില്ലാത്ത അലെക്സ്  സാവിത്രികുട്ടിയുടെ പിറകിലെ സീറ്റിൽ ഇരിക്കാൻ തുടങ്ങി മാത്രവുമല്ല തന്റെ വീട്ടിലെ പുന്തോട്ടത്തിൽ പുതിയൊരു ചെമ്പക തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു .ഇത്രയൊക്കെ ആയപ്പോൾ പിന്നെ മറ്റെന്തു പറയാൻ    ഇളം കാറ്റിൽ ആടിയുലയുന്ന വാകമര ചില്ലകളിൽ  പോലും അത് പ്രകടമാണ്  എല്ലാറ്റിലും  ഒരു പ്രണയ ഭാവം കാമ്പസും അതേറ്റു  പറയുന്നു   അലെക്സ്  സാവിത്രിക്കുട്ടിയുമായി പ്രണയത്തിലാണ് .....  (തുടരും ....)