2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഏതു പത്ര മെടുത്താലും പീഡനവും , കൊലപാതകവും മാത്രമേ അതിൽ കാണാൻ  കഴിയുകയുള്ളൂ പിന്നെ സായാഹ്ന പത്രം അതിനു വേണ്ടി മാത്രമുള്ളതാണ് .പലപ്പോഴും പത്രം വിൽക്കാൻ വരുന്നവരോട് സഹതാപം തോന്നുമെങ്കിലും അതിലുള്ള വാർത്ത അതിലേറെ ദുഃഖം ഉളവാക്കുന്നതാകയാൽ അവരിൽ നിന്നും മുഖം തിരിക്കുകയാണ് പതിവ് .ആലപ്പുഴ റെയിൽവേ station  ൽ നിന്നും തിരുവനന്തപുരത്തെക്കു ജനശതാബ്തി ട്രെയിനിൽ യാത്ര തിരിക്കാനായി ഒന്നാമത്തെ  പ്ളാറ്റ്ഫോം  ൽ ട്രെയിൻ കാത്തു നിന്ന എന്റെ സമീപത്തു കൂടി പത്രം വില്ക്കുന്ന  ഒരു സ്ത്രീ കടന്നു പോയി .പെട്ടെന്നാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്  വളരെ ക്ഷീണിച്ചവശയായ അവർ വികലാംഗ കൂടി ആയിരിന്നു .ഒരു നിമിഷം ഞാൻ ചിന്തിച്ചു ഒരു പക്ഷെ മക്കൾ ഇവരെ ഉപേക്ഷിച്ചതാവാം അല്ലെങ്കിൽ അനാഥയാവാം .പ്രായാധിക്യത്തിലും അതിജീവനത്തിനു വേണ്ടി ശ്രമിക്കുന്ന ഇവരിൽ നിന്ന് എങ്ങനെ മുഖം തിരിക്കാനാവും .എന്ത് തന്നെയായാലും എന്നാലാവുന്നത് ചെയ്യണം .ചേച്ചി ഒന്ന്  നിന്നേ ഉടൻ തന്നെ ഒരു പത്രം അവർ എന്റെ നേരെ നീട്ടി .ഞാൻ പത്രം വാങ്ങാൻ വിളിച്ചതല്ല എനിക്കീ പത്ര ത്തോട് അത്ര താല്പര്യവും ഇല്ല .ചേച്ചി ഇത് വെച്ചോ എന്ന് പറഞ്ഞു കുറച്ചു കാശ്  ഞാൻ കൊടുക്കാൻ ശ്രമിച്ചു പക്ഷെ അവർ അത് സ്വീകരിച്ചില്ല ജോലി ചെയ്യാതെ കിട്ടുന്ന പണം എനിക്ക് വേണ്ട. ഒരു തരത്തിലും ചേച്ചി പണം വാങ്ങുകയില്ലാന്നു മനസിലാക്കിയ ഞാൻ അവരെ കുടുതൽ മനസിലാക്കാൻ ശ്രമിച്ചു .സ്വന്തം എന്ന് പറയാൻ ഒരു മകൾ മാത്രമേ അവർക്ക് ഉണ്ടായിരിന്നുള്ളൂ .വർഷങ്ങൾക്ക് മുൻപ് ഭർത്താവ്‌ അവരെ ഉപേക്ഷിച്ചു പോയി .പ്രതീക്ഷ മുഴുവൻ മകളിലാണ് .മകൾ ഇപ്പോൾ ഡോക്ടർ ആകാൻ പടിചോണ്ടിരിക്കുന്നു ഇനി കുറച്ചു നാളു കൂടി ഈ കഷ്ടപ്പാട് സഹിച്ചാൽ മതി അത് കഴിഞ്ഞാൽ എല്ലാം ശരിയാകും .ഒരു പ്രത്യാശ യുടെ കിരണം ആ കണ്ണ് കളിൽ എനിക്ക് കാണാൻ സാധിച്ചു ഒരു പക്ഷെ പലപ്പോഴും നാമൊക്കെ നഷ്ടപ്പെടുത്തുന്നതും ഈ പ്രത്യാശയുടെ കിരണമാവാം . എനിക്ക് പോകേണ്ട ട്രെയിൻ വന്നയുടനെ കാശ് എടുത്തു ആ ചേച്ചിയുടെ കൈകളിൽ എല്പിച്ചതിനു ശേഷം ഞാൻ പറഞ്ഞു കടമായി കരുതിയാൽ മതി മകൾ ഡോക്ടർ ആയതിനു ശേഷം തിരികെ തന്നാൽ മതി .മനസ്സിനു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരാനന്ദം .പലപ്പോഴും മറ്റുള്ളവരെ കുറിച്ച് ഏകദേശ ധാരണ വെച്ച് പെരുമാറിയിരുന്ന എനിക്ക് ഇതൊരു പുതിയ തിരിച്ചറിവായിരിന്നു...
ട്രെയിനിൽ പൊതുവെ നല്ല തിരക്കായിരിന്നു .ജനശതാബ്തി   ടിക്കറ്റ്‌ പലർക്കും ലഭിച്ചിരുന്നില്ല   പലരും ജനറൽ  ടിക്കറ്റ്‌  മായാണ് യാത്ര ചെയ്യുന്നത് പോലും .TTR  പലരെയും സീറ്റിൽ നിന്നെഴുനെല്പിച്ചു  ഫൈനോട് കുടി യാത്ര ചെയ്യാൻ അനുവദിച്ചിരിന്നു. ചിലർ വാതിലിനോടു ചേര്ന് നിന്നായിരിന്നു യാത്ര ചെയ്തിരിന്നത് .പെട്ടന്നായിരിന്നു വാതിലിനരികിൽ നിന്ന ഒരാണും പെണ്ണും സംസാരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടത്  .ഒരുപക്ഷെ കാമുകി കാമുകൻ മാരായിരിക്കാം .പെണ്‍കുട്ടിയെ കണ്ടിട്ട് അധികം പ്രായം തോന്നില്ല നല്ല മെലിഞ്ഞു പൂക്കളുള്ള ഒരു സാരിയായിരിന്നു വേഷം കണ്ടിട്ട്  ഒരു എയർ ഹോസ്റ്റസ്  നെ പോലുണ്ട്  .നല്ല നീണ്ട കറുത്ത മുടിയിഴകൾ ,കണ്‍ പോളകളിൽ  കണ്മഷി  പടർന്ന് ഇറങ്ങിയിരിന്നു. നല്ല തറവാട്ടിൽ പിറന്ന പെണ്‍കുട്ടിയാണെന്ന് തോന്നുന്നു കാമുകി യാവില്ല ഫ്രെണ്ട്സ് ആവും . എന്നിലെ പഴയ സ്വഭാവം പുറത്ത് വന്നത് ഞാനറിഞ്ഞില്ല മറ്റുള്ളവരെ മുൻ വിധിയോടുകുടി സമീപിക്കുക ഇത് എന്നിൽ പറയത്തക്ക നേട്ടം ഉളവാക്കുന്ന ഒന്നായി കരുതുന്നില്ല .അല്പം സമയം അവരെ ശ്രദ്ധിച്ച എനിക്കൊരു കാര്യം പിടികിട്ടി ഇവിടേം  എനിക്ക് തെറ്റ് പറ്റി അവർ ട്രെയിനിൽ വച്ച് പരിചയ പെട്ട വർ മാത്രം .ഞാനും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി എന്നോട് ചോദിച്ചു സർ എവിടെക്കാ ..തിരുവനന്തപുരം ..കുട്ടി എവിടെക്കാ ? കുട്ടിയല്ല ...ഞാൻ അശ്വതി  ...കൊല്ലം ആണ് എനിക്ക് പോകേണ്ടത് .സാറിൻറെ പേര് പറഞ്ഞില്ല എന്റെ പേര് അലക്സ്‌ തോമസ്‌ .. അശ്വതി  തന്റെ വേവലാതി അലക്സ്‌ മായി പങ്കു വെച്ച്   .TTR    വന്നാൽ എന്നെ പുറത്താകും ടിക്കറ്റ്‌ എടുക്കാൻ ചെന്നപ്പോൾ ടിക്കറ്റ്‌ ഇല്ലായിരിന്നു പിന്നെ ജനറൽ ടിക്കറ്റ്‌ മായി കേറിയതാ എന്തായാലും  ഇന്ന് വീട്ടിലെത്തണം . ഇത് കഴിഞ്ഞാൽ പിന്നെ ഈ സമയത്ത് വേറെ ട്രെയിനും ഇല്ല .  ഈ ട്രെയിൻ കൊല്ലത്ത്‌ എത്തുമ്പോൾ  ഏകദേശം 8 മണിയാകും .   ശരിക്കും പറഞ്ഞാൽ അശ്വതിയെ സമ്മതിക്കണം   രാത്രി കാലങ്ങളിൽ യാത്ര  ചെയ്യാൻ നല്ല ധൈര്യ മാണല്ലോ? ആരെങ്കിലും റെയിൽവേ  station ൽ കാത്തു നില്കുമോ ?  ഏയ്‌  ഇല്ല ഞാൻ ഒറ്റക്കാ പോകുന്നാ  .അവിടിന്നു പിന്നെ ഓട്ടോ പിടിച്ചു  വേണം വീട്ടിലെത്താൻ  ഏകദേശം 150 രൂപയെങ്കിലും ആകും..
കൂടുതൽ അടുത്ത് കഴിഞ്ഞപ്പോഴാ  മനസിലായത്  വളരെ തുച്ചമായ ശബളത്തിൽ  ആണ് അശ്വതി ജോലിചെയ്യുന്നത്  കാരണം അമ്മയും താനും മടങ്ങുന്ന കുടുബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം തന്റെ ചുമലിൽ ആയതിനാൽ ഈ ജോലി   ഒരു അനുഗ്രഹം തന്നെയാണെന്നാണ് അശ്വതി യുടെ പക്ഷം  .ശരിക്കും പറഞ്ഞാൽ അശ്വതിയോട് എനിക്ക്  ബഹുമാനം തോന്നുകയായിരിന്നു  .പലപ്പോഴും ജീവിതം കഠിന മാകുമ്പോൾ ആണ് നാം ജീവിതത്തിൽ നിന്നൊളിച്ചോടാൻ ശ്രമിക്കുന്നത്  സധൈര്യം  നേരിടുന്നവർ വിജയിക്കുക തന്നെ ചെയ്യും .കഷ്ടത സഹന ശീലവും  സഹന ശീലം ആത്മ ധൈര്യം പ്രയ്ത്യാശയും ഉളവാക്കുന്നു എന്ന വചനം  എത്രയോ പ്രസക്തമാണിവിടെ  ........

ചെറിയ മയക്കത്തിലേക് വഴുതിവീണ  ഞാൻ അടുത്തെ  സീറ്റിലെ ചേട്ടൻ  വിളിക്കുമ്പോഴാണ്  തിരുവനന്തപുരം എത്തിയത്  അറിയുന്നത്  . ട്രെയിനിൽ നിന്നിറങ്ങി അല്പം നടന്നപ്പോൾ പിന്നിൽ നിന്നൊരു വിളി എടാ പുണ്യാള ...നല്ല പരിചിത മായ ശബ്ദം .. മെല്ലെ പിന്നിലേക് തിരിഞ്ഞു നോക്കിയപ്പോഴാണ്  ആളെ പിടികിട്ടിയത്   അരുണ്‍  .  നീ നാളെ രാവിലെ എത്തുകയുള്ളൂ  എന്ന് പറഞ്ഞിട്ട്  . അലെക്സെ...സത്യം പറഞ്ഞാൽ  നിന്നെ ഒക്കെ കണ്ടിട്ട് ഒരുപാട് നാളായില്ലേ കാണാനുള്ള കൊതികൊണ്ട്  നേരത്തെ വന്നതാ .  2000 ലെ  LLB    പഠനത്തിനു ശേഷം പിരിഞ്ഞതാണ് പിന്നിന്നാണ്  കാണുന്നത്  .    തെല്ല ആകാംഷയോടെ അരുണ്‍ ചോദിച്ചു  നമ്മുടെ ബാച്ച്ന്റെ നാളത്തെ get  together  നു  ആരൊക്കെ വരുമെന്ന്  അറിയാമോ ? . ഞാൻ  ഫേസ് ബുക്ക്‌  ൽ ഉള്ള എല്ലാവരെയും അറിയിച്ചിട്ടുണ്ട്   എല്ലാവരും വരേണ്ടതാണ് ...നീ ഒറ്റയ്ക്കാണോ വന്നത്  എന്താ ഭാര്യയെ കൊണ്ടുവരാഞ്ഞതു ..ഈ ഒരു ചോദ്യം അരുണ്‍ ൽ അസ്വസ്ഥത ഉളവാക്കിയെന്നു തോന്നുന്നു തൃപ്തി കരമല്ലാത്ത രീതിയിൽ ഒരു മറുപടി കിട്ടി അതിനു ഞാൻ വിവാഹം കഴിച്ചിട്ടിലല്ലോ ?  അങ്ങനെ ആവാൻ വഴിയില്ലല്ലോ എന്റെ ചിന്ത മുഴുവൻ അവൻ എന്തിനു കള്ളം പറഞ്ഞു എന്നതിനെ ഓർത്താണ്‌. ഒരു പക്ഷെ വിവാഹ ബന്ധം വേർപിരിഞ്ഞു കാണും . പിന്നെ ഒന്നും ചോദിക്കാൻ എന്റെ മനസനുവദിക്കുന്നില്ല ..അരുണ്‍ മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി . ചിലപ്പോൾ  അവൻ മറക്കാൻ ശ്രമിക്കുന്ന ഒന്നാവാം ഞാൻ ചോദിച്ചത് അതാവാം അതിൽ നിന്നൊളിക്കാൻ ശ്രമിക്കുന്നത് .ഈ ഒരു ചോദ്യം വേണമെങ്കിൽ ഒഴിവാക്കാമായിരിന്നു  .എന്നിൽ അസംപ്തൃപ്തി ഉണ്ടായത് മനസിലാക്കിയ അരുണ്‍  പറഞ്ഞു നീ വിചാരിക്കുന്നത് പോലെ എന്റെ വിവാഹം കഴിഞ്ഞതായിരിന്നു പക്ഷെ ഇന്ന്  divorse  ന്റെ വക്കിൽ എത്തി നില്ക്കുകയാനെന്റെ ജീവിതം. അതോർക്കാൻ തന്നെ ഞാൻ ഇഷ്ട പെടുന്നില്ല ...അലക്സ്‌ തുടർന്ന്  എല്ലാം ശരിയാകുമെടാ ..  ഒത്തു ചേരലിന് ശേഷം പലർക്കും പിരിഞ്ഞു പോകാൻ മടിയായിരിന്നു .മിക്കവരും കുടംബതോടോപ്പമാണെത്തിയതു ആരും അരുണിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു അവനെ കുത്തി നോവിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു ..കൂടെ പഠിച്ച ചിലരുടെ   പേരുകൾ  പലരും വിസ്മരിക്ക പെട്ട് പോയി  അവരെ കുറിച് ആർക്കും കൃത്യമായ അറിവ് ഇല്ലായിരിന്നു .അടുത്ത തവണ എത്താൻ സാധിക്കാത്ത വരെ കുടി എത്തിക്കണം എന്ന ആഗ്രഹതോട് കൂടി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു . . തിരികെ പോരുമ്പോൾ എന്റെ ഉള്ളം  ലോ കോളേജിലെ  ആ  പഴയകാല സ്മരണകളെ ഒന്നയവെറക്കാൻ വെമ്പൽ കൊള്ളുകയായിരിന്നു .പൊതുവെ യാത്രാവേളയിൽ മറ്റുള്ളവരെ വീക്ഷിക്കാറുള്ള ഞാൻ ഇന്ന് അതിനു സമയം മെനക്കെട്ടില്ല പകരം മനസ്സിൽ ഒരു പ്രാർത്ഥനയും ഉരുവിട്ട് ദൈവമേ യാത്രാ വേളയിൽ  ആരും എന്നെ ശല്യം ചെയ്യാൻ ഇടവരുത്തരുതേ ..മെല്ലെ മിഴികൾ പൂട്ടി അലക്സ്‌ തന്റെ കോളേജ്  ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു  ഇന്ന്  കോളേജ്  ആകെ മാറിയിരിക്കുന്നു വലിയ കെട്ടിടങ്ങൾ മാത്രമേ ഉള്ളു പച്ചപ്പ്‌ നഷ്ടപ്പെട്ട ക്യാമ്പസ്‌  പണ്ട് താൻ പഠിക്കുമ്പോൾ എങ്ങും പച്ചപ്പ് മാത്രമേ ഉണ്ടായിരിന്നുള്ളൂ .അത് തങ്ങളിൽ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും  ഏറെ സഹായിച്ചു ഞങ്ങൾ ഏറെ സ്നേഹിച്ച .സ്നേഹത്തിന്റെയും,പ്രേമത്തിന്റെയും  ,സൗഹ്രദതിന്റെയും ജയ പരാജയങ്ങളുടെയും മുഹുർത്തങ്ങൽക്   മൂക സാക്ഷിയായ  നിന്ന വാക മരം ഇന്നവിടില്ല .അത് തന്നെ ഏറെ വേദനാജനകമായിരിന്നു  . ഒരു പക്ഷെ നാം ഇന്ന് കുട്ടികളിൽ  പ്രകൃതിയെ സ്നേഹിക്കേണ്ട ആവശ്യകതയെ പറ്റി യുള്ള അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന്  വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു 

പുറത്തു മഴകനത്തു പെയ്യുന്നുണ്ട്  ട്രെയിനിനുള്ളിൽ ചോർന്നോലിക്കാൻ തുടങ്ങിയിട്ട്  ഏറെ നേരമായി യാത്രക്കാർ പരിഭ്രാന്ത്രർ ആയി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി  തന്റെ ശരീരം വെള്ളം വീണു  നനഞ്ഞത്‌  പോലും ഓർമ്മകൾ അയവിറക്കി കൊണ്ടിരുന്ന അലക്സ്‌   ശ്രദ്ധിച്ചില്ല.സഹയാത്രികൻ തട്ടി വിളിച്ചപ്പോഴാണ്  തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ആയ വിവരം അലക്സ്‌ അറിഞ്ഞത് .  ചങ്ങനാശ്ശേരി ബസ്‌ സ്റ്റാൻഡിൽ നിന്നും അല്പം ദുരം ബസിൽ യാത്ര ചെയ്യേണ്ടതുണ്ട്  .അവസാനത്തെ ബസ്‌ഉം  പോയ മട്ടാണ്  ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ഇവടെ  ആരും ഇല്ല അലക്സ്‌ ആത്മഗതം   ചെയ്തു  . അല്പം അകലെ ഒരു കട തുറന്നിരിക്കുന്നത്  അലക്സ്‌ ന്റെ ശ്രദ്ധയിൽ പെട്ട് .മൂന്നു വീലുള്ള ഒരു സ്കൂടെർ ആ കടയുടെ മുൻപിൽ കിടപ്പുണ്ടായിരിന്നു അലക്സ്‌  കടയെ ലക്ഷ്യമാക്കി നടന്നു .ചേട്ടാ മല്ലപ്പള്ളി ക്ക് ഉള്ള ബസ്‌  പോയോ ? മറുപടി യായി  ഒരു സ്ത്രീ ശബ്ദമാണ് ഞാൻ കേട്ടത്  ഇനി 9.30 നു ഒരു ബസ്‌ ഉണ്ട് .ഇരുട്ടിന്റെ മറവിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നപ്പോഴാണ് നല്ല പരിചിതമായ മുഖമാണല്ലോ ഇത്  ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ  .എന്നോട്  ഒരു ചോദ്യവും അലക്സ്‌ അല്ലെ ? വളരെ ആശ്ചര്യത്തോടെ അതെ എന്ന് ഞാൻ മറുപടി പറഞ്ഞു . ഈ ഒരു സാഹചര്യത്തിൽ എന്നെ കണ്ടുമുട്ടാൻ ഇടയില്ലാത്തത് കൊണ്ടും പിന്നെ വർഷങ്ങൾക്ക് മുൻപുള്ള പരിചയമായത്‌ കൊണ്ട് മറന്നു പോകാൻ ഇടയുള്ളത് കൊണ്ടും ഞാൻ തന്നെ പറയാം .ലോ കോളേജിൽ അലക്സ്‌ നോടൊപ്പം പഠിച്ച സാവിത്രി ലക്ഷ്മണ്‍ ആണ് ഈ നില്കുന്നത് . എന്നിൽ സന്തോഷത്തെ ക്കാൾ അധികം   വേദന ഉളവാക്കിയ  ഒന്നായിരുന്നു  ഈ കണ്ടുമുട്ടൽ കാരണം പഠനത്തിൽ മാത്രമല്ല മറ്റേതു കാര്യത്തിലും മികച്ചു നിന്ന വ്യക്തി യായിരിന്നു സാവിത്രി ലക്ഷ്മണ്‍  .എന്തു കൊണ്ടും ഒരു വക്കീലാകാൻ യോഗ്യ യായിരിന്നു സാവിത്രികുട്ടി .പെട്ടെന്ന് എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു .സാവിത്രികുട്ടി പറഞ്ഞു നീ അതും ഇതും ഒന്നും ആലോചിച്ചു കാട് കയറണ്ട എല്ലാം ഞാൻ പറയാം . വക്കീലിനെ കേറി നീ എന്ന് വിളിച്ചതിൽ    ക്ഷമിക്കണം ഞാൻ അല്പം സ്വാതന്ത്ര എടുത്തെന്ന് തോന്നുന്നു . അത് സാരമില്ല സാവിത്രികുട്ടി ക്ക്  അതിനുള്ള അവകാശമൊക്കെയുണ്ട്  അലക്സ്‌ പറഞ്ഞു  .അല്പം പതിഞ്ഞ ശബ്ദത്തിൽ  സാവിത്രികുട്ടി മറുപടിയായി പറഞ്ഞു അത് പണ്ട് ഇന്ന്  ചോദിക്കാനും പറയാനും അകത്തൊരാൾ ഇരിപ്പുണ്ട്  എന്റെ ഭർത്താവ് .അജയേട്ടാ ഒന്നിങ്ങു വരാമോ ഒരാളെ   പരിചയ പ്പെടുത്താനാണ് .   വടിയുടെ സഹായത്താൽ  നടന്നു വന്ന അജയനെ കണ്ട മാത്രയിൽ അലക്സ്‌ ഒന്ന് ഞെട്ടി പിന്നെ അലെക്സിനു കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല നെഞ്ചിനുള്ളിൽ വല്ലാത്ത ഒരു മരവിപ്പ്  അനുഭവപ്പെടുന്നത് പോലെ തോന്നി .ഒരു പക്ഷെ ദുഖവും സഹതാപവും മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ഹൃദയത്തിനു താങ്ങാൻ പറ്റാത്തത് കൊണ്ടാവാം ഈ വേദന    ചിലർക്ക് ജീവിതം   എന്നും   കയ്പേറിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്  സാവിത്രികുട്ടി എങ്ങനെ ഇങ്ങനെ അലക്സ്‌ വല്ലാതെ അസസ്ഥനായി പിന്നെ കുറെ ചോദ്യങ്ങളാണ് മനസിലേക്ക് കടന്നു വന്നത്   .കാലിനു സ്വാധീന കുറവുള്ള ഈ ആളാണോ സാവത്രിക്കുട്ടിയുടെ ഭർത്താവ്  .സാവിത്രികുട്ടി തുടർന്ന് അജയേട്ടാ ഇത് അലക്സ്‌ ഞങ്ങൾ ഒന്നിച്ചു ലോ കോളജിൽ പഠിച്ചതാണ്  ഇന്നിദ്ദേഹം വല്ല്യ വക്കീലാണ് അലക്സ്‌ ഇടയിൽ കയറി പറഞ്ഞു  ഏയ്‌ അങ്ങനെഒന്നുമില്ല ഒരു കമ്പനിയുടെ legal advisor  ആണ് അത്രേയുള്ളൂ .MNC  അല്ലെ ? അപ്പോൾ ഭയങ്കര salari  ആയിരിക്കുമല്ലോ? .   അൽപ നേരത്തെ സംഭാഷണത്തിന് ശേഷം അലക്സ്‌  യാത്ര പറഞ്ഞു പിരിഞ്ഞു .  ബസിൽ കയറിയ അലക്സ്‌ ഓർമകളുടെ ഭണ്ടാരം   ഓരോന്നായി   അഴിക്കാൻ തുടങ്ങി . അതിൽ സവിത്രികുട്ടിയെ തിരയുകയാണാദ്യം അയാൾ ചെയ്തത്.

  ചെമ്പക പൂവും ചൂടി സ്ഥിരമായി ക്ളാസിൽ വന്നിരിന്ന സാവിത്രി കുട്ടിയെ ഒരു ശത്രുവിനെ പോലെ ആയിരുന്നു അലക്സ്‌  കണ്ടിരുന്നത്‌   കാരണം ചെംബകപൂവിന്റെ ഗന്ധം അലെക്സിനെ വല്ലാതെ അസ്വസ്ഥ പെടുത്തിയിരിന്നു .പലപ്പോഴും  അതിന്റെ പേരില് അവർ തമ്മിൽ വഴക്കടിചിരിന്നു. പക്ഷേ    ഈ വിദ്വേഷം അധിക നാൾ തുടരാൻ അലെക്സിനായില്ല അതിനു തക്കതായ കാരണം ഉണ്ട് .ഒരിക്കൽ റോഡിലുടെ നടന്നു പോവുകയായിരുന്ന അലക്സ്‌  പെട്ടെന്നായിരിന്നു അത് ശ്രദ്ധിച്ചത്  അതാ വഴിയരുകിൽ ഒരു വയോധിക കിടക്കുന്നു തൊട്ടടുത്തായി ഒരു യുവതി നില്കുന്നു  അല്പം അടുതെതിയപ്പോഴാനു മനസിലായത്  സാവിത്രി കുട്ടിയാണ് കൂടുള്ളതെന്ന്  .സാവിത്രി കുട്ടി ചോദിച്ചു അലക്സ്‌ ഒന്ന് സഹായിക്കാമോ ഈ  അമ്മയെ   ഇവിടിന്നു മാറ്റി സുരക്ഷിത   സ്ഥാനത്തേക്ക് ആക്കാൻ .അലക്സ്‌  ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഒരു ഓട്ടോയുമായി  വന്നു അലെക്സ്  ഈ അമ്മയെ മക്കളുപേക്ഷിച്ചതാണെന്നു തോന്നുന്നു  ആഹാരം കഴിച്ചിട്ട് കുറച്ചു  ദിവസമായെന്നു തോന്നുന്നു ഞാൻ ഇവിടെ  വരുമ്പോൾ ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരിന്നുള്ളൂ സംസാരിക്കാൻ പോലും കഴിയാതെ അവശയായി കിടക്കുകയായിരിന്നു .എങ്കിൽ നമുക്കാദ്യം ആശുപത്രിയിൽ എത്തിക്കാം ചേട്ടാ ഓട്ടോ നേരെ ആശുപത്രിയിലേക്ക് വിട്ടോ .അലെക്സിന്റെ ചിന്ത മുഴുവനും ഇതായിരിന്നു എന്നാലും എങ്ങനെ  പെറ്റമ്മയോട് ഇങ്ങനെ ചെയ്യാൻ കഴിയുന്നു ഇവരൊക്കെ മനുഷ്യരാണോ.ഉപയോഗ ശേഷം വലിച്ചെറിയുന്ന ഒരു വസ്തുവല്ല മാതാപിതാക്കളെന്നു അവർക്ക് മനസിലാക്കി  കൊടുക്കണം .ഇവിടെ നിയമവും കോടതിയും ഉണ്ടെന്നറിയട്ടേ . അമ്മയെ ശരണാലയത്തിൽ ആക്കിയശേഷം സാവിത്രികുട്ടി മനുഷ്യാവകാശ കമ്മിഷനിൽ മക്കൾക്ക് എതിരെ ഒരു പരാതിയും കൊടുത്തു . ഈ ഒരു സംഭവത്തിന്‌ ശേഷം അലെക്സിന്റെ സ്വഭാവത്തിൽ  കാര്യമായ മാറ്റം  സുഹൃത്തുക്കൾ ശ്രദ്ധിക്കാനിടയായി കാര്യം മറ്റൊന്നുമല്ല നാളിതുവരെയും ചെമ്പക പൂവിന്റെ ഗന്ധം ഇഷ്ടമില്ലാത്ത അലെക്സ്  സാവിത്രികുട്ടിയുടെ പിറകിലെ സീറ്റിൽ ഇരിക്കാൻ തുടങ്ങി മാത്രവുമല്ല തന്റെ വീട്ടിലെ പുന്തോട്ടത്തിൽ പുതിയൊരു ചെമ്പക തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു .ഇത്രയൊക്കെ ആയപ്പോൾ പിന്നെ മറ്റെന്തു പറയാൻ    ഇളം കാറ്റിൽ ആടിയുലയുന്ന വാകമര ചില്ലകളിൽ  പോലും അത് പ്രകടമാണ്  എല്ലാറ്റിലും  ഒരു പ്രണയ ഭാവം കാമ്പസും അതേറ്റു  പറയുന്നു   അലെക്സ്  സാവിത്രിക്കുട്ടിയുമായി പ്രണയത്തിലാണ് .....  (തുടരും ....)

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

                                       ബാബു കുട്ടൻ ROCKS .....

ചെറുപ്പം തൊട്ടേ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി കാണാൻ ആഗ്രഹിച്ച ആളാണ്‌ ബാബു കുട്ടൻ . ഒന്നാം ക്‌ളാസിൽ  പഠിക്കുമ്പോൾ ബസ്‌ ഡ്രൈവർ ആയിരിന്നു ആരാധന പുരുഷൻ കാരണം ഒരു വലിയ ബസിനെ എത്ര  വിദഗ്ധമായി  ആണ്  അദ്ദേഹം കൈകാര്യം ചെയ്യുന്നതു  പിന്നീടു കണക്കു പഠിച്ചതോടു കൂടി ബസ്‌ കണ്ടക്ടർ ആയി ആരാധനാ പുരുഷൻ ...പ്രായം കുടും തോറും വ്യത്യസ്തങ്ങളായ ആഗ്രഹങ്ങളാണ് ബാബു കുട്ടൻ കൊണ്ട് നടന്നിരുന്നത് ..അങ്ങനെ ബിരുദ പഠനത്തിനു ശേഷം ബാബു കുട്ടൻ മറ്റുള്ള വരെ പോലെ ഒരു നല്ല ജോലിക്കാരനാകാൻ ആഗ്രഹിക്കാതെ    പകരം ഒരു ബിസിനസ്‌ കാരൻ ആകാനാണ് ആഗ്രഹിച്ചതു .ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സി ഇ ഓ . വൈകാതെ തന്നെ ഒരു ചെറിയ കമ്പനി തുടങ്ങി Babukuttan  Technologies India (BTI ).  മറ്റുള്ളവരുടെ എതിർപ്പുകൾ ഒന്നും തന്നെ ബാബു കുട്ടനെ തളർത്തിയില്ല പക്ഷെ ബാബു കുട്ടനെ തളർത്തിയതു മറ്റൊന്നായിരിന്നു ...

ഒരു തുടക്കാരനായ ബിസിനസ്‌ കാരന് വിവാഹ കമ്പോളത്തിൽ ഡിമാന്റ് കുറവാണെന്ന് തന്നെയാ പലരുടെയും അഭിപ്രായം ഇവിടേം അത് തന്നെ സംഭവിച്ചു ..പെണ്ണ് കാണാൻ ചെന്ന ബാബു കുട്ടനോട് പെണ്ണിന്റെ അച്ചൻ " ജോലി സോഫ്റ്റ്‌വെയർ കമ്പനിയിൽ ആണല്ലേ ടെക്നോ പാർകിൽ" ..
ബാബു കുട്ടൻ  അല്പം അഭിമാനത്തോടെ പറഞ്ഞു "അതെ പക്ഷെ ഞാൻ സ്വന്തമായി തുടങ്ങിയ കമ്പനിയാ  രണ്ടു വർഷത്തിനുള്ളിൽ expand ചെയ്യും" ...
പെണ്ണിന്റെ അച്ചൻ തെല്ലു പുച്ച്ചത്തോടെ
"അപ്പോൾ സ്ഥിര വരുമാനമില്ല അല്ലെ "?
പെണ്ണിന്റെ അച്ചൻ സ്വന്തം ഭാര്യയോട്‌ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു   ലക്ഷ്മി ചായ എടുക്കാൻ   വരട്ടെ ....ഇവര് വീട് മാറി വന്നതാ ...ഒരു തറ കോമെടിയും പറഞ്ഞു .ആദ്യ ഉദ്യമം പരാജയ പ്പെട്ട ബാബു ചിലതൊക്കെ മനസ്സിൽ കുറിച്ചിട്ടു  .......


Babukuttan Technologies ആറു മാസം കൊണ്ട് വളർന്നു US ൽ വരെ എത്തി നിൽകുമ്പോൾ ബാബു കുട്ടൻ തന്റെ കമ്പനിയിലെ ഒരു ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടയായി ബാബുവിനെ കണ്ട വരൻ ബഹുമാന സൂചകമായി എഴുനേറ്റു നിന്ന്  അരികിൽ നിന്ന വധുവിനെയും കുടുംബത്തെയും പരിചയ പ്പെടുത്തി കൊടുത്തു   ഇത് കമ്പനിയുടെ മുതലാളി ആണ് ബാബു സർ .സാർ വരുമെന്ന് ഞാൻ കരുതിയില്ല ഇന്നലെ സാർ    U S  ൽ ആയിരിന്നു ...മുഖം കുനിച്ചു നിന്ന് പെണ്ണിന്റെ അച്ചനോട് ബാബു കുട്ടൻ    എന്നെ ഓർമ്മയുണ്ടോ ..പക്ഷെ എനിക്ക് നിങ്ങളെ മറക്കാൻ പറ്റില്ലല്ലോ  ഇവരാണ് എന്നെ ഈ നിലയിൽ എത്താൻ പ്രേരിപ്പിച്ചത് .
 എന്നെ ഇദേഹത്തിനു നന്നായി അറിയാം .ഒരിക്കൽ ഞാൻ പെണ്ണ് കാണാൻ ചെന്നപ്പോൾ എന്നെ നാണം കെടുത്തി വിട്ടതാ.....അന്ന് ഞാൻ ആഗ്രഹിച്ചതാ ഇങ്ങനൊരു കണ്ടുമുട്ടൽ ....

2014, ജനുവരി 29, ബുധനാഴ്‌ച

                                                      "മേൽവിലാസം " 




തൊണ്നൂറ്റിയെട്ടു , തൊണ്നൂറ്റിഒൻപതു ഒരു രൂപാ കൂടി ഉണ്ടായിരിന്നെങ്കിൽ നൂറായേനെ ബാലൻ ആത്മഗതം പറഞ്ഞു .പതിവ് പോലെ നിലാവിന്റെ വെള്ളി വെളിച്ചത്തിൽ അടഞ്ഞു കിടന്നിരുന്ന കടമുറിയുടെ മുൻപിൽ പല ആവർത്തി പണമെണ്ണുക ആയിരിന്നു ബാലൻ . പത്രം വിറ്റു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവെച്ചിരിന്ന ബാലനു ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരിന്നുള്ളൂ സാധാരണ കുട്ടികളെപ്പോലെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം.ഒട്ടിയവയറും കുഴിഞ്ഞ കണ്ണുകളും ഒരു തെരുവ് ബാലന്റെതായ എല്ലാ പ്രത്യേകതകളും അവനിലും പ്രകടമായിരിന്നു .പക്ഷെ ആ കണ്ണുകളിൽ പ്രത്യാശയുടെ വെളിച്ചം കാണാമായിരിന്നു . പത്രം വില്ക്കുന്ന ബാലൻ എന്ന് പറഞ്ഞു പറഞ്ഞ് അവസാനം അത്
പേരായി മാറുകയായിരിന്നു പതിവുപോലെ ആ പഴയ തുണിസഞ്ചി അവന്റെ തലക്കീഴിൽഉണ്ടായിരിന്നു .അതിൽ ആയിരിന്നു അവൻ പണം സുക്ഷിച്ചിരുന്നത് ....
ഉറക്കത്തിലേക് വഴുതിവീണ ബാലൻ ഒരു കരച്ചിൽ കേട്ടാണ് ഞെട്ടിഉണർന്നത്.ഇരുട്ടുമൂലം അവനൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല .അല്പം ദൂരെ ഒരുതൂണിന്റെ മറവിൽ ഒരു കുട്ടിയിരിന്നു കരയുന്നതാണ് ബാലൻ കണ്ടത് .എന്തിനാണ്കരയുന്നത്. കുട്ടിയുടെ പേരെന്താണ് ,വീടെവിടാണ്,ഇവിടെങ്ങനെ വന്നു ബാലൻചോദിച്ചു ? കുട്ടികരയുന്നതിനിടയിൽ തന്നെ പറഞ്ഞു പപ്പക്കും മമ്മിക്കുംഎന്നെ വേണ്ട ഞാനിനി വീട്ടിലേക്കില്ല .വേണ്ട പോകേണ്ട ആ കരച്ചിലൊന്ന്നിർത്താമോ ?മോന്റെ പേരെന്താണ് ? ഉണ്ണിക്കുട്ടൻ ...നല്ല പേരാണല്ലോ മോനെപപ്പയും മമ്മിയും കാണാതെ വിഷമിക്കില്ലേ...ഇല്ല .പപ്പയും മമ്മിയും എന്റെകൂടെ കളിക്കാറില്ല പപ്പാ ഞാൻ ഉറങ്ങിയ ശേഷമാ വീട്ടില് വരാറുള്ളത് .എന്നുംഅവർക്ക് തിരക്കാണ് .എനിക്കൊരു കുഞ്ഞനിയനെയോ അനിയത്തിയെയോ തരാൻ പറഞ്ഞാൽഎനിക്ക് പുതിയ പാവയെ വാങ്ങി തരും അതുമായി കളിയ്ക്കാൻ പറയും . ആൻസിആന്റിയോട്‌ മമ്മി ഒരിക്കൽ പറഞ്ഞത് എന്നെ തന്നെ നോക്കാൻ പാടാണെന്ന് ..
 

ബാലൻ തുടർന്ന് ഉണ്ണിക്കുട്ടനോട് മമ്മിക്കു ഇഷ്ടമില്ലാത്തത് കൊണ്ടല്ല ജോലിതിരക്കുകൊണ്ടല്ലേ ....എനിക്ക് പപ്പയും മമ്മിയും ഇല്ല ഞാനും ഒരു പപ്പയുടേയും മമ്മിയുടെയും മകനാ
പക്ഷെ എനിക്കിതുവരെയും അവരെ കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല ....

ഉണ്ണിക്കുട്ടൻ ദാ അവിടെവന്നു കിടന്നോള് നാളെ രാവിലെ വീട്ടില് ഞാൻ കൊണ്ടാക്കാം...
യോ അമ്മെ ഉണ്ണിക്കുട്ടൻ പേടിച്ചു നിലവിളിച്ചു ...
എന്താ ഉണ്ണിക്കുട്ടാ ?
ഒരെലി ..
ഹേ അതോ.. .
ചേട്ടൻ എങ്ങനാ ഇവിടെ കിടന്നുറങ്ങുന്നത് ?
ഹേ അതൊന്നും ചെയ്യില്ല ഞങ്ങൾ ഫ്രെണ്ട്സാ...
ഇതെന്താ ചേട്ടാ ഈ സഞ്ചിയിൽ ഉണ്ണിക്കുട്ടന് കൗതുകമായി . ബാലൻ തുടർന്ന്
എനിക്കും ഉണ്ണിക്കുട്ടനെപോലെ സ്കൂളിൽ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്
പക്ഷെ അതിനുള്ള കാശ് എനിക്കില്ല പത്രം വിറ്റുകിട്ടുന്ന പണം കൂട്ടിവെച്ചാൽ
പഠിക്കാൻ കഴിയുമെന്നു പലരും പറഞ്ഞു .ഉണ്ണിക്കുട്ടന് തലവെക്കാൻ തന്റെ
പണസഞ്ചി നല്കിയതിനു ശേഷം ബാലൻ മാനം നോക്കി നിന്നു..
പുഞ്ചിരി തുകി നിന്ന വെണ്ണിലാവു പോലും പിഞ്ചു കിടാവിൻ വിങ്ങലറിഞ്ഞു
മെല്ലെ മേഘത്തിനുള്ളിൽ ഒളിച്ചു .
.


അതിരാവിലെ ഉണ്ണിക്കുട്ടനെ അന്വേഷിച്ച ബാലൻ കാണാതെ വന്നപ്പോൾ തലേ ദിവസം
നടന്ന സംഭവങ്ങൾ സ്വപ്നമാണെന്ന് കരുതി .പക്ഷെ തൂണിന്റെ മറവിൽ കിടന്ന
ചെരുപ്പുകൾ ഉണ്ണിക്കുട്ടെന്റെതെന്നു മനസിലാക്കിയ ബാലൻ ഒരുപക്ഷെ
ഉണ്ണിക്കുട്ടൻ വീട്ടിലേക് തന്നെ തിരിച്ചു പോയെന്നു ആശ്വസിച്ചു
..പതിവുപോലെ ബാലൻ പത്രകെട്ടു വാങ്ങാൻ പീതാംബരൻ ചേട്ടന്റെ കട ലക്ഷ്യമാക്കി
നടന്നു .പീതാംബരാൻ ചേട്ടൻ തന്റെ പത്രക്കെട്ടിൽ ഒന്ന് ബാലന് മാറ്റിവെക്കുക
പതിവായിരിന്നു .അദ്ദേഹമാണ് ബാലനോട് പഠിക്കാൻ നിർദേശിച്ചതും ......


ഉണ്ണിക്കുട്ടൻ നേരെ പോയത് വീട്ടില്ലേക്ക് ആയിരുന്നില്ല താനേറെ സ്നേഹിക്കുന്നതും തന്നെ സ്വന്തം മകനെപോലെ കരുതുന്നതുമായ ശ്രീദേവി ടീച്ചറുടെ അടുത്തേക്കാണ്‌ .ഗേറ്റ് തുറന്നു അകത്തു കടന്ന ഉണ്ണിക്കുട്ടൻ അടുക്കള ലക്ഷ്യമാക്കി നടന്നു . ഒരു ചെറിയ അടുക്കള തോട്ടത്തിലൂടെ  നടന്നു വേണം  പ്രവേശന കവാടത്തിൽ എത്താൻ .കോവലും,പാവലും, വെണ്ടയും ചീരയും എന്ന് വേണ്ട സകല പച്ചക്കറിയും  ആതോട്ടത്തിൽ ഉണ്ട് .ഓരോ കാൽവെയ്പും വളരെ ശ്രദ്ധയോടെ  വച്ച് നടന്ന ഉണ്നിക്കുട്ടനിൽ  ഒരു കാഴ്ച വല്ലാത്ത ആകാംഷ ഉളവാക്കി  ഹിമ  കണങ്ങളിൽ തട്ടിവരുന്ന സൂര്യ രശ്മികൾ. അൽപ  നേരത്തെ ആസ്വാദനത്തിനു ശേഷം മുന്പോട്ടുനടന്ന ഉണ്ണിക്കുട്ടനെ കണ്ടു ശ്രീദേവി ടീച്ചർ ഒന്ന് ഞെട്ടി .കാരണം ഉണ്ണിക്കുട്ടനെ മുൻപൊരിക്കലും ടീച്ചർ ഇങ്ങനെ കണ്ടിട്ടില്ല .മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ചു ഇത്ര പുലർച്ചെ മോനെവിടുന്നു വരുന്നു  ടീച്ചർ അല്പം വേദനെയോടെ ചോദിച്ചു ? ഞാൻ ഇന്നലെ വീട്ടിൽ നിന്നിറങ്ങി പോന്നതാ .എനിക്ക് വല്ലാതെ വിശക്കുന്നു ...വാ മോനെ പുട്ടും കടലയും ഉണ്ട് കഴിച്ചോണ്ട് സംസാരിക്കാം  ടീച്ചർ ഉണ്ണിക്കുട്ടന്റെ കൈകു പിടിച്ചു അകത്തേയ്ക് കൂട്ടികൊണ്ടുപോയി ...


കനത്തു പെയ്യുന്ന  മഴയിൽ കാറ്റിന്റെ ഗതി മാറി വീശികൊണ്ടിരിന്നു .കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ബാലൻ മഴ വെള്ളം വീഴാതിരിക്കാൻ ഭിത്തിയോട് ചേർന്ന് എഴുന്നേറ്റുന്നിന്നു .കുറെ നാൾക് ശേഷമാണ് ഇങ്ങനെയൊരു മഴ .    പുതു മണ്ണിന്റെ മണം ബാലനെ വല്ലാതെ മത്തുപിടിപ്പിച്ചു . പെട്ടെന്ന് ഒരു കാർ കടയുടെ സമീപത്തു വന്നു നിന്ന് .മദ്യപിച്ചു ലക്കുകെട്ട  നാലഞ്ചു ചെറുപ്പക്കാർ ആ കാറിൽ ഉണ്ടായിരിന്നു അസഭ്യം പറഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി കടത്തിണ്ണയിലേക്ക്  അവർ ഓടിക്കയറി. ബാലൻ ഭയന്ന് വിറച്ചു ഇരുട്ടിലേക്ക് മാറി നിന്ന് അവരിൽ ഒരാൾ ബാലനെ കണ്ടു . ദേ അവിടൊരുത്തൻ ഒളിച്ചിരിക്കുന്നു അവനെ പിടിക്ക് .ബാലന്റെ കഴുത്തിനു പിടിച്ചു കൊണ്ട് ഒരുത്തൻ ചോദിച്ചു കക്കാനിറങ്ങിയതാണല്ലേ ടാ ...നിന്നെ ഒക്കെ പിടിച്ചു പോലിസിലേൽപിക്കുകയാ ചെയ്യേണ്ടത് .കഴുത്തിൽ പിടിച്ച കൈതട്ടിമാറ്റിക്കൊണ്ട് ബാലൻ പറഞ്ഞു ഞാൻ കള്ളനോന്നുമല്ല .വർഷങ്ങളായി ഞാനിവിടാ കിടന്നുറങുന്നതു . ഞാനൊരനാഥന എനിക്കാരുമില്ല . അവരിലൊരുവൻ ബാലന്റെ പണ സഞ്ചി കയ്യിലെടുത്തു ചോദിച്ചു ഇതിലെന്താടാ..അത് എനിക്ക് പഠിക്കാനായി സമ്പാതിച്ച പണമാ ബാലൻ അല്പം ശബ്ദമുയർത്തി പറഞ്ഞു  ...അതോ വല്ല ബാങ്കും കൊള്ള അടിച്ചതാനോടാ.എന്തായാലും നീയൊന്നും പഠിച്ചിട്ടൊന്നും കാര്യമില്ല അല്ലെങ്ക്കിൽ തന്നെ നിന്നെഒക്കെ ആര് സ്കൂളിൽ ചെർകാനാ .അപ്പനും അമ്മയെയും അറിയല്ല സ്വന്തമായി ഒരു രേഖയും ഇല്ലാത്ത നിനക്കൊക്കെ ഒരു സ്കൂളിലും പ്രവേശനം ലഭിക്കില്ല .നിനക്കീ പണം ആവശ്യമില്ല  ഞങ്ങളീ പണം കൊണ്ട് പോവുകയാ എന്ന് പറഞ്ഞു ബാലനെ ഓടയിലേക്കു തള്ളിയിട്ട്. ഉറക്കെ  നിലവിളിച്ചു കൊണ്ട്  മുഖം കുത്തി ബാലൻ നിലത്തു വീണു.ആ  കാട്ടാളന്‍ മാര്‍  കാറിൽ കേറി ബാർ ലക്ഷ്യ മാക്കി യാത്ര തിരിച്ചു ..മഴുത്തുള്ളികളോടൊപ്പം  ബാലന്റെ കണ്ണീരും ധാരധാരയായി  ഒഴുകി...പൊട്ടിയ പട്ടം പോലെ തന്റെ സ്വപ്നങ്ങൾ അനന്തതയിലെങ്ങൊ പോയി മറഞ്ഞു ..


കടലിൽ മുങ്ങി താഴുന്ന ചുവന്ന സൂര്യനെ കൗതുകത്തോടെ നോക്കി നിന്ന ഉണ്ണിക്കുട്ടൻ തിരകളുമായി കളിക്കാൻ  മെല്ലെ കടലിലേക്ക് ഇറങ്ങി . കൂടെയുണ്ടായിരുന്ന ശ്രീദേവി ടീച്ചർ വിളിച്ചു പറഞ്ഞു " മോനെ ദൂരേക് പോകല്ലേ. " ബീച്ചിൽ ഉണ്ടായിരുന്ന പലരും തിരികെ പോകുന്ന തിരിക്കിലായിരിന്നു വളരെ കുറച്ചു പേര് മാത്രമേ ഉണ്ടായിരിന്നുള്ളൂ . തിരകൾക്ക് ശക്തി ഏറി വന്നു പെട്ടന്നായിരിനു ഉണ്ണിക്കുട്ടൻ തിരയോടൊപ്പം ദൂരെക് പോകുന്നത് ടീച്ചർ കണ്ടത് .ഉറക്കെ നിലവിളിച്ചു കൊണ്ട് ടീച്ചർ പിന്നാലെ പോകാൻ ഒരുങ്ങി ഇത് കണ്ട കടല വിറ്റുകൊണ്ടിരുന്ന പയ്യൻ കടലിലേക്ക് എടുത്തു ചാടി ഉണ്ണിക്കുട്ടനെ രക്ഷപ്പെടുത്തി .കൃത്രിമ ശ്വാസം നല്കാനായി വെളിച്ചതെക് ഉണ്ണിക്കുട്ടനെയും കൊണ്ട് പോയി .ബോധം തെളിഞ്ഞ ഉടനെ  ഉണ്ണിക്കുട്ടൻ പറഞ്ഞു "ടീച്ചറെ ഇത് നമ്മൾ അന്വേഷിച്ച ബാലേട്ടനാ"...ഉണ്ണിക്കുട്ടൻ എന്നെ മറന്നില്ലല്ലേ ബാലൻ വളരെ സന്തോഷത്തോടെ ചോദിച്ചു ? ചേട്ടനെ ഞങ്ങൾ എവിടൊക്കെ അന്വേഷിച്ചു  ചേട്ടന് പഠിക്കണ്ടേ ? ടീച്ചർ ഇടയിൽ കയറി പറഞ്ഞു ബാലന് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും റെഡി ആക്കി വെച്ചിട്ടാ വരുന്നത് . ബാലൻ വളരെ നിരാശയോടെ പറഞ്ഞു "ഞാനാ ആഗ്രഹം വേണ്ടെന്നു വെച്ചു .കഴിഞ്ഞ ദിവസം സാമുഹ്യ വിരുദ്ധരുടെ കയ്യിൽ നിന്നുണ്ടായ ആക്രമണം ബാലൻ വിവരിച്ചു ..പിന്നെ അവര് പറഞ്ഞതിലും കാര്യമുണ്ട് ഒരനാഥൻ ആയ എനിക്ക് ഒരു അഡ്മിഷൻ ഉം കിട്ടില്ല .ഒരു രേഖകളും എനിക്കില്ലല്ലോ   ആയതിനാൽ ഞാൻ ആ സ്വപ്നം ഉപേക്ഷിച്ചു" ...ആര് പറഞ്ഞു ബാലൻ അനാഥനാനെന്നു ടീച്ചർ തുടർന്ന്   "ഒരു തരത്തിൽ പറഞ്ഞാൽ നാം  അനാഥത്വം സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ സാഹചര്യം നമ്മെ അനാധത്വത്തിലെക് തള്ളി വിടുന്നതോ   ആവാം .പക്ഷെ അതൊരു കുറവായി കരുതുമ്പോൾ ആണ് നാം ജീവിതത്തിൽ പരാജയ പെടുന്നത് .ഞാനും അനാഥയാണ്  എനിക്ക് ഭര്ത്താവും കുട്ടികളുമില്ല .പക്ഷെ സ്കൂളിലുള്ള കുട്ടികളെല്ലാം എന്റെ സ്വന്തം കുട്ടികളാണ് .ഒരിക്കലും ഞാൻ ഒറ്റക്കാണെന്ന   ചിന്ത എന്നെ  അലട്ടാറില്ല .. ഒരമ്മയുടെ വാത്സല്യം നല്കാൻ കഴിയുമോന്നറിയില്ല ഒരു ചേച്ചിയുടെ അതിലുപരി ഒരു സുഹർത്തിന്റെ സ്നേഹം ബാലന് നല്കാൻ എനിക്ക് കഴിയും ...അല്പം നേരത്തെ നിശ ബ്ധതെക്ക് ശേഷം ഉണ്ണിക്കുട്ടൻ പറഞ്ഞു ബാലേട്ടാ അപ്പം നമുക്ക് പോകാം .....ഉള്ളിലെ തിരമാലകൾ ഒന്ന് കെട്ടടങ്ങിയത് പോലെ ബാലന് അനുഭവപ്പെട്ടു   .....ആകാശ ത്തിലെ നക്ഷത്രങ്ങൾഓടൊപ്പം ചന്ദ്രനും ആനിമിഷത്തിനു സാക്ഷിയായി ദുരെ നിന്ന് വീക്ഷിച്ചു കൊണ്ട് നിന്നു......

2014, ജനുവരി 28, ചൊവ്വാഴ്ച

                                   അതിജീവനം 


എന്നിലെ ആത്മീയനും ഭൗമീകനും തമ്മിൽ ഏറെനാളായി   സംഘർഷത്തിൽ ആയിരിന്നു.  നഷ്ടങ്ങളുടെയും ഇല്ല്യാമയുടെയും കണക്കുകൾ പറയുന്ന നമുക്ക്  ചില സംഭവങ്ങൾ നമ്മുടെ ജീവിത ലക്ഷ്യത്തിലേക്  ഉള്ള ചവിട്ടുപടികളായി മാറും .കഴിഞ്ഞ ദിവസം എനിക്കും അങ്ങനെ ഒരവസരം കിട്ടി . ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ബാച്ചിലേർസ് ഒന്നിച്ചു താമസിക്കുന്ന വീടിന്റെ മുൻഭാഗത്തെക് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന ഞാൻ ചെന്നത് .നടക്കാൻ നന്നേ ക്ലേശിച്ചു ഒരു വടിയുടെ സഹായത്തോടെ നടന്നടുക്കുന്ന വളരെ പ്രായം ചെന്ന ഒരുമനുഷ്യനെയാണ് കാണാൻ കഴിഞ്ഞത് .അടുത്തെത്തിയപ്പോഴാണ് വ്യക്തമായത് അദ്ദേഹത്തിന്റെ കൈകാലുകൾ കുഷ്ഠം വന്നു അളിഞ്ഞിരിന്നു .ഒരു കാലിൽ തുണി ചുറ്റിയിരിന്നു വരുന്ന വഴിയിൽ എന്തെക്കെയോ പറയുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമായിരുന്നില്ല .അരുകിലെത്തിയ അദ്ദേഹം തന്റെ പോക്കറ്റിനുള്ളിൽ നിന്നും എന്തോ എടുക്കുവാനായി പരതി .കുറെ നോട്ടുകൾ പുറത്തേക് എടുത്തു അതിനിടയിൽ ഇരുന്ന ഒരു പേപ്പർ കഷണം നീട്ടി അതിൽ എഴുതിയിരുന്നത് അദ്ദേഹമൊരു പെയ്ന്റെർ ആയിരിന്നു ജോലിക്കിടയിൽ അപകടം സംഭവിച്ചു അതിനാൽ പണിക്കു പോകാൻ പറ്റാതായി പിന്നെ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് പക്ഷെ കയ്യിൽ കാശില്ല.എന്തെങ്കിലും തന്നു  സഹായിക്കണം .എന്റെ കയ്യിലുള്ള കുറച്ചു കാശു കൊടുത്തു പക്ഷെ അദ്ദേഹം പ്രതീക്ഷിച്ചതു കിട്ടാതെ വന്നപ്പോൾ മുഖം മ്ലാനമായി .എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അടുത്ത് വന്നു പറഞ്ഞു എന്റെ കയ്യിൽ അഞ്ഞുറിന്റെ നോട്ടാണ് പക്ഷെ അവൻ മറ്റൊന്നും ചിന്തിച്ചില്ല ആ നോട്ടുമാറി തിരികെ വന്നു അദ്ദേഹത്തിനു കാശു കൊടുത്തു .പിന്നീടു കുടിക്കാൻ കഞ്ഞിവെള്ളം ചോദിച്ചു കഞ്ഞിവെള്ളം ഇല്ലാത്തതു കൊണ്ട് ചുട്  വെള്ളം കൊടുത്തു . പാചകം ചെയ്യുന്നതിന്റെ തിരക്ക് എന്നെ അദ്ദേഹവുമായി സമയം ചിലവഴിക്കുന്നതിൽ നിന്ന് വിലക്കി .പക്ഷെ എന്റെ ഉളളിൽ ചെറിയൊരാഗ്രഹം ആ പാവം ഒന്നും കഴിക്കാതാവും വന്നത് എന്തെങ്കിലും കൊടുത്താൽ കൊള്ളാമെന്നുണ്ട് പക്ഷെ ചോ റൊട്ടും ആയിട്ടുമില്ല .പിന്നെ തീൻ മേശയിലിരുന്ന പൊരി (pop  corn ) കൊടുത്തു .നിന്ന് കൊണ്ട്  കഴിക്കാൻ  അദ്ദേഹം വളരെയേറെ പണിപ്പെട്ടതു മൂലം  ഞാൻ അകത്തേയ്ക് ക്ഷണിച്ചു പക്ഷെ അതിനു സാധിച്ചില്ല കാരണം അദ്ദേഹത്തിന്റെ കാലുകൾക്ക് ചവിട്ടു പടികൾ കേറാൻ തക്ക  ബലമുണ്ടായിരുന്നില്ല .ഉടൻ തന്നെ അകത്തു കിടന്ന കസേര ഞാൻ പുറത്ത് ഇട്ടു അദ്ദേഹത്തെ ഇരുത്തി .അല്പം സമയത്തിനു ശേഷം അടുക്കളയിൽ പോയി അല്പം ചോറും കുറച്ചു കറിയുമായി അദ്ദേഹത്തിനു നേരെ നീട്ടി കഴിക്കാൻ ആവിശ്യപ്പെട്ടു  കഴിക്കാൻ അതിയായ ആഗ്രഹ മുള്ളിൽ ഉണ്ടെങ്കിലും ആദ്യമൊന്നു മടിച്ചു കാരണം അദ്ദേഹത്തിന്റെ കൈകളിൾ വിരലുകൾ അറ്റ് പോയിരിന്നു അദ്ദേഹമെന്നോട്‌ ഒരു സ്പൂണ്‍ ആവശ്യപ്പെട്ടു  .ആഹാരം കഴിച്ച ശേഷം അല്പം വിസ്രമിച്ചതിനു ശേഷം അദ്ദേഹം നിറഞ്ഞ മനസോടെ  യാത്ര പറഞ്ഞു പോയി ....   ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം എന്തിനും ഏതിനും ആത്മഹത്യ ഒരു പ്രതിവിധി ആയി മാറിയിരിക്കുകയാണ് . ജീവന് യാതൊരു വിലയും നാം കല്പിക്കുന്നില്ല .നമ്മെ ആര്ക്കും വേണ്ട ,ജീവിതത്തിൽ പരാജയപെടുമോന്നുള്ള ഭീതി ഇവ  നമ്മെ വേട്ടയാടപെട്ടോണ്ടിരിക്കുകയാകാം പക്ഷെ ഇതിലെല്ലാം ഉപരി  നമ്മുടെ ജീവിതം മറ്റൊരാൾക്ക് വെളിച്ച മേകാൻ ദൈവം കരുതിയ മെഴുകുതിരി പോലെ ആണെങ്കിലോ ?........

2014, ജനുവരി 18, ശനിയാഴ്‌ച

                       നീ ഒടുക്കത്തെ ഗ്ളാമർ ആടാ.......
 

                                                      സീൻ-1
 

(റിയാസിനെ അന്വേഷിച്ചു അരുണ്‍ റിയാസിന്റെ മുറിയിലേക്ക് കടന്നു ചെന്നു .fairness ക്രീമുകളുടെ ഒരു വലിയ ശേഖരം തന്നെ ആമുറിയിൽ ഉണ്ടായിരിന്നു .)

റിയാസ് നീ എവിടാട .അരുണ്‍ വിളിച്ചു കൊണ്ട് എല്ലായിടത്തും പരതി .ബാത്ത് റൂമിലും ,കട്ടിലിനടിയിലും പക്ഷെ റിയാസിനെ കണ്ടില്ല .എന്തോ അനക്കം   ആ മുറിയുടെ ഒരു കോണിൽ കേട്ട് നോക്കിയപ്പോഴാണ് ഒരു രൂപം ഇരിന്നു അനങ്ങുന്നു .അടുത്ത് ചെന്നപ്പോഴാണ്  റിയാസ്  facial ചെയ്തിരിക്കുകയാണെന്ന് മനസിലായത് .....

അരുണ്‍ : നീ ഇവിടൊളിച്ച്ചിരിക്കുകയാരിന്നോ? എന്തായി പോയ കാര്യം  വല്ലതും നടക്കുമോ ?

റിയാസ് : ഇത് കണ്ടോ ഈ കളർ ആണ് എല്ലാത്തിനും കാരണം .അത് കൊണ്ട് ഞാൻ രണ്ടും കല്പിച്ചാ ......ഒന്നുകിൽ ഞാൻ വെളുക്കും അല്ലെങ്കിൽ കുടുംബം  ..

അരുണ്‍ : ശരിയാ ..നീ രണ്ടാമത് പറഞ്ഞത്  നടക്കും .........

റിയാസ്  :(കണ്ണാടിയിൽ തന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിന്ന റിയാസ് ഒരു ചെറു പുഞ്ചിരിയോടെ  )...എന്നിട്ടും എനിക്ക് മനസിലാകുന്നില്ല ഞാനെങ്ങനെ കറുപ്പായി പോയി ഉമ്മ വെളുത്തത് ബാപ്പ വെളുത്തത് ,ഇത്ത വെളുത്തത് ....


( മുഖം കഴുകിയ ശേഷം  ലാപ്ടോപ് ന്റെ മുന്പിലെക് പോയ റിയാസ് matrimonial sitil തന്റെ    ജീവിതപങ്കാളിക്കായുള്ള തിരച്ചിൽ തുടർന്ന് .സമീപത്തു നിന്ന് വീക്ഷിച്ചു കൊണ്ട് നിന്ന അരുണിനോട്   റിയാസ്  പറഞ്ഞു)

റിയാസ്  : സത്യം പറഞ്ഞാൽ ഈ photoshop ഒന്നും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ  ഞാനൊക്കെ പെട്ട് പോയേനെ ... ( പെട്ടന്നു കണ്ടൊരു പ്രൊഫൈൽ അരുണിനെ കാണിച്ചു കൊണ്ട് ) അളിയാ ഇവളെങ്ങനെയുണ്ട്‌...

അരുണ്‍ : ഹേ പോര (മനസില്ല മനസോടെ അരുണ്‍ ) .അറ്റ്ലീസ്റ്റ് ഒരു ഡോക്ടറെങ്കിലും ആയിരിക്കണം .നിനക്ക് എന്താ ഒരു കുറവ് സിറ്റിയിൽ 3 ബസ് ,സോഫ്റ്റ്‌വെയർ കമ്പനി മാനേജർ പിന്നെ സിറ്റിയുടെ ഹൃദയ ഭാഗത്ത് ഒരു ഷോപ്പിംഗ്‌ മാൾ .ഒരു കോടീശ്വരനായ നിനക്ക് ഇത് ശരിയാവില്ല .

റിയാസ് : എല്ലാം സമ്മതിച്ചു .കഴിഞ്ഞ ഒൻപത് എണ്ണവും ഇതുപോലെ കാശും പടിപ്പുമുള്ള പെണ്‍കുട്ടികൾ ആയിരിന്നു എന്നിട്ടെന്തായി എനിക്ക് കളർ ഇല്ലെന്നു പറഞ്ഞു ഒഴിവായി .പെണ്‍കുട്ടികൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ ഇത്തിരി കഷ്ടമാ ...സ്നേഹിക്കാൻ നല്ല ഒരു മനസുള്ളതൊന്നും കാണാൻ ഇവിടാരും ഇല്ലേ:?( കൂടുതൽ ആവേശത്തോടെ നല്ല പ്രൊഫൈലുകൾക്കായി തിരച്ചിൽ തുടർന്ന് )

അരുണ്‍ : വാ നമുക്ക് ഒന്ന് കറങീട്ടു വരാം

റിയാസ് : beach ൽ പോകാം അതാ നല്ലത് ..

                                                     

                                                    സീൻ 2

(ബീച്ചിലെ restaurant ൽ കയറിയ അരുണും റിയാസും ചായ കുടിക്കുന്നതിനിടയിൽ ഒരു പ്രണയ ജോടികൾ അവിടേക്ക് കടന്നു വന്നു .അവരുടെ അരികിലുള്ള  ടേബിളിൽ വന്നിരിന്നു )

അരുണ്‍ : നിനക്ക് ഏതെങ്കിലും ഒരു തട്ടത്തിനെ വളച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരിന്നോ ? സമയം ഒട്ടും വൈകിയിട്ടില്ല ഇനിയും സമയമുണ്ട് .നിന്റെ പുറകിൽ ഇരിക്കുന്ന പ്രണയ ജോടികളെ കണ്ടില്ലേ എന്തൊരു സ്നേഹം ..

റിയാസ് : നിനക്ക് അത് പറയാം ഏതെങ്കിലും  പെണ്ണിനേയും കൊണ്ട് വീട്ടിലേക് ചെന്നാൽ എന്റെ വാപ്പ  മാട്ടിറച്ചിക്കു  പകരം എന്നെ ആകും കടയിൽ കെട്ടിത്തൂക്കുകാ .പുള്ളിക്കാരൻ നല്ല കാശുള്ള വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ട് കെട്ടിക്കാൻ നോക്കിയിരിക്കുകയാ ........പണമുളള പെണ്‍കുട്ടികൾക് വല്യ ജാടയാ .എനിക്കൊട്ടു താല്പര്യവുമില്ല .....
(സംസാരത്തിനിടയിൽ പിന്നിലേക് നോക്കിയാ റിയാസ് ഞെട്ടി ..സംസാരം നിർത്തി മുഖം മ്ളാനമായി...അരുണ്‍ ചോദിച്ചു )

അരുണ്‍: സംസാരം നിർത്താൻ എന്ത് പറ്റി . നിന്റെ മുഖവും വല്ലാണ്ടിരിക്കുന്നു അതിനു നിന്നോടൊന്നും ഞാൻ പറഞ്ഞില്ലല്ലോ .

റിയാസ് : പടച്ചോൻ എന്നെ കാത്തെന്നു പറയാം .നീ പറഞ്ഞ പുറകിലിരിക്കുന്ന അവളെ ഞാൻ പെണ്ണ് കണ്ടതാ .അന്നവൾ എന്തൊക്കെയാ എന്നോട് പറഞ്ഞത് ഞാൻ വീട്ടിൽ നിന്ന്  പുറത്തിറങ്ങാറില്ല .ഹൊസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് കുക്കിങ്ങും അറിയില്ല .പിന്നെ എന്റെ സങ്കല്പത്തിലെ ഭര്ത്താവ് കാഴ്ചയിൽ സുന്ദരനായിരിക്കണം ...എന്നിട്ടാണവൾ ഈ കാട്ടുമാക്കാനെ കെട്ടാൻ വേണ്ടി എന്നെ കാണാൻ കൊള്ളില്ലാന്നു പറഞ്ഞത് .എന്തായാലും അവളെ ഒന്ന് കണ്ടിട്ട് തന്നെ പോകുന്നുള്ളൂ

അരുണ്‍ : ആ കുരിശു നിന്റെ തലയിൽ വരാഞ്ഞതിന് ദൈവത്തിനു നന്ദി പറ ......എന്തായാലും ഈ കാട്ടുമാക്കാന് ഇത്രയും നല്ല പെണ്ണിനെ കിട്ടുമെങ്കിൽ നിനക്കും കിട്ടുമെടാ ..നീ ധൈര്യമായിരിക്ക്‌ ..

(റിയാസ്  മെല്ലെ എഴുന്ന്നേറ്റു അടുത്തുള്ള ടേബിളിലേക്ക്  ചെന്ന് )

റിയാസ് : ഫാത്തിമ അല്ലെ ? വിവാഹം കഴിഞ്ഞായിരിന്നു അല്ലെ ?

ഫാത്തിമ : ഇല്ല . ഇത് ഫർഹാൻ എന്റെ would be ആണ് .

റിയാസ് : (അല്പം പരിഹാസത്തോടെ റിയാസ്  ചോദിച്ചു ) ഫർഹാന്  കുക്കിംഗ് ഒക്കെ നന്നായി അറിയുമായിരിക്കും അല്ലെ ? എന്തായാലും  ആഗ്രഹിച്ച ആളെ തന്നെ കിട്ടിയല്ലോ ?(ജാള്യതയോടെ  ഫാത്തിമ മുഖം കുനിച്ചു  നിന്ന് )...അപ്പോൾ പിന്നെ കാണാം ബൈ ....

( റിയാസിന്റെ മൊബൈൽ അടിക്കുന്നു ...ഫോനെടുത്തു റിയാസ് സംസാരിക്കുന്നു ..)

റിയാസ് : ഉമ്മാ ഞാൻ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുകയായിരിന്നൂ .എന്തായി കഴിഞ്ഞ ആഴ്ച വിളിച്ച കാര്യം .

ഉമ്മാ : നീ വേഗം ഇങ്ങോട്ട് വരണം നാളെ നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്  ..

റിയാസ് : ഞാൻ ഇതാ ഇറങ്ങി .( ഫോണ്‍ വച്ചതിനു ശേഷം റിയാസ് അരുണിനോട് പറഞ്ഞു )

റിയാസ് : എടാ പുതിയൊരാലൊചന വന്നിട്ടുണ്ട് .നീയും പോരുന്നോ ..

അരുണ്‍ : ഞാൻ ഇല്ല പോയി വന്നിട്ട് വിശേഷം പറഞ്ഞാൽ മതി .              


                                                    സീൻ 3



 (പെണ്ണ് കാണാനായി റിയാസും ,ഉമ്മയും സഹോദരിയും യാത്ര തിരിച്ചു   . . റിയാസ്  ഡ്രൈവിംഗ് ൽ മുഴുകിയിരിക്കുകയാണ് . ഉമ്മ പറഞ്ഞു . )

ഉമ്മ : ഇതെന്തായാലും നടക്കുമെന്ന് എന്റെ മനസ് പറയുന്നു .

രെഹന : പിന്നെ നടക്കും ഇത്തവണയും മുന്പത്തെ പോലെ നടക്കും . പെണ്ണ് വേണ്ടാന്ന് പറയും (പിൻസീറ്റിൽ ഇരുന്ന  രെഹന ഉമ്മയോട് പറഞ്ഞു.)

ഉമ്മ :  നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ .

രെഹന :  അല്ല ഞാൻ ആലോചിക്കുകയാരിന്നു .പണ്ട് ഇവനെ വെയിലത്ത് വച്ചപ്പോൾ തിരിച്ചെടുക്കാൻ വൈകിയില്ലാരുന്നെകിൽ നമ്മളിത്ര കഷ്ടപെടേണ്ടി വരുമായിരിന്നോ ? ഇവൻ  ഇത്ര കറുപ്പായി പോകില്ലായിരിന്നു.

ഉമ്മ : അതിനു നീ പറയുന്ന പോലെ അത്ര കരുപ്പൊന്നുമല്ല .ഇവന്   നല്ല സുന്ദരിയായ പെണ്‍കുട്ടിയെ തന്നെ കിട്ടും നോക്കിക്കോ  .


                                                സീൻ -4


(പെണ്‍കുട്ടിയുടെ ബാപ്പ മൂന്നു പേരെയും സ്വീകരണ മുറിയിലെകു ഇരുത്തിയതിനു ശേഷം പറഞ്ഞു )  

ജബ്ബാര് : എനിക്ക് രണ്ടു പെണ്‍ മക്കളാ .രണ്ടാമത്തെയാൾ +2 ൽ പഠിക്കുന്നു .മുത്തവൾക്ക് വേണ്ടി ആണ് ആലോചന .

ഉമ്മ : വിളിച്ചപ്പോൾ ഞങ്ങൾ വിവരങ്ങൾ   എല്ലാം അറിഞ്ഞതായിരിന്നു   . കുട്ടിയെ കണ്ടാൽ മാത്രം മതി .ഞങ്ങൾക്ക് അല്പം ധൃതി ഉണ്ട് .

ജബ്ബാര് : മോളെ  ഷഹാന ..

(ചായ കപ്പുമായി കടന്നു വന്ന ഷഹാന യെ കണ്ട റിയാസ് ഒന്ന് ഞെട്ടി .ആശ്ചര്യ ത്തോടെ കുറെ നേരം നോക്കി നിന്ന് )

റിയാസ് : (പതിഞ്ഞ സ്വരത്തിൽ രേഹനെ യോട് പറഞ്ഞു ) .ഇത് നടക്കുമോന്ന് തോന്നുന്നില്ല .വാ പോകാം

 രെഹന : എന്താടാ ?

റിയാസ് : ഈ പെണ്ണിന്  ഗ്ലാമർ അല്പം കുടുതലാ    . എന്റെ confidence ചോർന്ന്‌ പോയി ഇത്താ ...

രെഹന : നീയൊന്നു മിണ്ടാതിരിന്നെ ഞങ്ങൾ മുത്തവർ തിരുമാനിക്കും

ജബ്ബാർ : എന്താ ആങ്ങളെ പെങ്ങളും കുസുകുസുക്കുന്നതു ..

രെഹന :വേറൊന്നുമല്ല കുട്ടിയുമായി സംസാരിക്കണമെന്ന് പറയുക ആയിരിന്നു .

ജബ്ബാര് : അതിനെന്താ ഇപ്പോഴത്തെ കീഴ്വഴക്കമല്ലെ അത് ..


                                                             സീൻ -5


(ഷഹാന യുടെ മുറിയിൽ കട്ടിലിരിന്നു റിയാസ് ഭിത്തിയിലുടെ ഒന്ന് കണ്ണ് ഓടിച്ചു . അല്പം നേരത്തെ നിശബ്ദതകു ശേഷം  മോഹൻ ലാലിന്റെ ചിത്രം ചുവരിൽ കണ്ട റിയാസ് ചോദിച്ചു)

റിയാസ് : ദ്രിശ്യം ഞാൻ ആദ്യത്തെ ഷോ തന്നെ കണ്ടു .ലാലേട്ടൻ എന്താ ആക്ടിംഗ് അല്ലെ ?

ഷഹാന : (ഒന്നും മനസിലാകാതെ നിന്ന ഷഹാന അല്പം കഴിഞ്ഞു ) എന്റെ അനിയത്തി ആണ് ലാലേട്ടൻ ഫാൻ അവളാ ആ ഫോട്ടോ അവിടെ ഒട്ടിച്ചത് ...
എന്റെ പത്താമത്തെ പ്രൊപൊസലാ ഇത് .ഇക്കായുടെയോ?

റിയാസ് : അങ്ങനെ ഈകാര്യത്തിൽ നമ്മള് തമ്മിൽ സാമ്യം ഉണ്ട് എന്റെയും പത്താമത്തെയാനു . സത്യം പറയാമല്ലോ ഷഹനയെ പോലെ ഒരു പെണ്‍കുട്ടിയെ ആദ്യമായിട്ടാ കാണുന്നത് .ശരിക്കും പറഞ്ഞാൽ എനിക്ക് മാച്ച് ആകില്ല നമ്മൾ ഒന്നിച്ചു നടന്നാൽ ആൾകാര് കളിയാക്കി പറയും ദേ നിലവിളക്കിന്റെ കൂടെ കരിവിളക്കു പോകുന്നു .കഴിഞ്ഞ ഒന്പത് ആലോചനയും കളർ ഇല്ലാത്തതിന്റെ പേരിലാ മാറിപ്പോയത് .

ഷഹാന : ആന്തരികമായ സൗന്ദര്യമാണ്‌ വേണ്ടത്  അതിനു സ്നേഹിക്കാനുള്ള ഒരു മനസുമതി അല്ലാതെ ബാഹ്യമായ സൗന്ദര്യമല്ല വേണ്ടത്.  എപ്പോഴും നമ്മുടെ കൂടെ കാണുന്ന നിഴലിന്റെ നിറമെന്താ ..എല്ലാവരുടെയും നിഴലുകള്ക്ക് ഒരേ നിറമാ...നമ്മുടെ കാഴചകളെ നിറമുള്ളതാക്കുന്നത് മനസ്സിൽ രൂപപ്പെടുന്ന ചിന്തകള് കൂടിയാ ..

റിയാസ് : നീ സുന്ദരി മാത്രമല്ല വിവേകമതിയുമാണ്‌   ..

ഷഹാന : ഞാനൊരു കാര്യം തുറന്നു പറയട്ടെ ..

റിയാസ് : (അല്പം പരിഭ്രമത്തോടെ ആത്മ ഗതം പറഞ്ഞു പടച്ചോനെ ഇനി വല്ല ചുറ്റിക്കളിയും ഉണ്ടോ ?)  പറഞ്ഞോളു സത്യം പറഞ്ഞാൽ ഷഹാന യോട് എനിക്ക് സ്നേഹവും ബഹുമാനവും കൂടി വരുകയാണ് .

ഷഹാന : വാപ്പച്ചി പറഞ്ഞൊന്നു അറിയില്ല .എനിക്ക് കാഴ്ചക്ക് അല്പം കുറവുണ്ട് .ഇക്കായെ എനിക്ക് അവ്യക്തമായെ കാണാൻ കഴിയു ..മുന്പത്തെ ആലോചനയിൽ എല്ലാം വാപ്പച്ചി ഈ കുറവ് പറയേണ്ടെന്ന് പറഞ്ഞു ..ഇത്തവനെ അതാ ഞാൻ തന്നെ പറഞ്ഞത് ..

റിയാസ് : എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ വന്നത് ..പക്ഷെ ഷഹാനയോട്  സംസാരിച്ചപ്പോൾ അതൊരു കുറവായി തോന്നിയില്ല ..ഇനി ഒരു പെണ്ണ് കാണൽ വേണ്ടി വരുമെന്ന് തോന്നുന്നില്ല .

ഷഹാന: വിവാഹമെന്ന് ഒക്കെ പറയുന്നത് പടച്ചോന്റെ അനുഗ്രഹമാണ് . നമ്മളെത്ര തീരുമാനിച്ചാലും പടച്ചോന്റെ ഹിതമേ നടക്കു ..

(സംസാരത്തിനിടയിൽ രെഹന മുറിയിലേക്ക് കടന്നു വന്നു റിയാസിനെ വിളിച്ചു )

രെഹന : വാ ഉമ്മ വിളിക്കുന്നു നമുക്കിറങ്ങാൻ  സമയമായി ...
(വളരെ തിടുക്കത്തിൽ രേഹനയും ഉമ്മയും റിയാസിനെ ബലമായി പിടിച്ചു കാറിലേക്ക് കൊണ്ട് പോയി)

                                                          സീൻ -6


                          ( വളരെ അസസ്ഥതയോടെ റിയാസ് ചോദിച്ചു )

റിയാസ് : ഒരു വാക്കുപോലും അവരോടു പറയാതെ പോന്നത് വളരെ മോശം ആയിപ്പോയി .

ഉമ്മ : കാഴ്ച കുറവുള്ള പെണ്ണിനെ കെട്ടേണ്ട ഗതികേടൊന്നും നിനക്കില്ല്ല .ഇതിലും നല്ല പെണ്ണിനെ

കിട്ടും  നിനക്ക് .

റിയാസ് : എനിക്ക് ആ കുട്ടി മതി.

രെഹന :  ആവേശത്തിന്റെ പുറത്ത് ഇത്തരം തീരുമാനം എടുക്കരുത് .ഇത് നിന്റെ ദാമ്പത്യ  ജീവിതത്തെ വല്ലാതെ  ബാധിക്കും .

റിയാസ് :  . ഷഹാന ഒരിക്കലും അന്ധയായി ജനിച്ചതല്ല .മൂന്നു വർഷം മുൻപാണ് അവളിൽ ഈ അസുഖം  കണ്ടു തുടങ്ങിയത് .ഒരു പക്ഷെ എനിക്കായിരിന്നു എങ്കിലോ ഈ കുറവ്.നമ്മുടെ ഒക്കെ ജീവന് ഒരു guarantee യും ഇല്ല .നാളെ നമ്മൾ കാണുമോന്നു പോലുമറിയില്ല ..

( നീണ്ട നിശബ്ധതക്ക് ശേഷം ഉമ്മ പറഞ്ഞു )

ഉമ്മ :  ഞാൻ നേരത്തെ പറഞ്ഞതൊക്കെ ഒരു പക്ഷെ ഒരമ്മയുടെ സ്വാർത്ഥതയായി കരുതിയാൽ മതി. നീ പറഞ്ഞതാ ശരി . നീയാ ആ കാറൊന്ന് തിരിക്കു..
(പെട്ടന്ന് തന്നെ റിയാസ് ഓടിച്ചു കൊണ്ടിരുന്ന കാർ വലിയ ശബ്ദത്തോടുകൂടി നിയന്ത്രണം വിട്ടു അടുത്തുള്ള കുറ്റിക്കാട്ടിലേക് മറിഞ്ഞു .എതിരെ വന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിൽ ശക്തമായി ഇടിച്ചതാണ് കാരണം .ഉടൻ തന്നെ നാട്ടുകാർ  രക്ഷാ പ്രവർത്തനം ആരംഭിച്ചു ..ആ പ്രദേശം മുഴുവനും രക്തമയമായി മാറി .)



സീൻ -7

(ആശുപത്രി കിടക്കയിൽ കിടന്നിരിന്ന റിയാസിന് സമീപം രെഹന നിന്നിരിന്നു അപകടം സംഭവിച്ചിട്ടു രണ്ടു ആഴ്ചയിൽ അതികമായി ഇതുവരെയും റിയാസിന് ബോധം തിരിച്ചു കിട്ടിയിരുന്നില്ല .രണ്ടു  ദിവസം മുന്പാണ് ഉമ്മയുടെ മരണം സംഭവിച്ചത് ബോധം തെളിയുമ്പോൾ അവൻ ഉമ്മയെ തിരക്കും എന്ത് പറയണമെന്നറിയാതെ രെഹന വിഷമിച്ചു .....റിയാസ് മെല്ലെ ഞരങ്ങി കൊണ്ട് കണ്ണ് തുറന്നു )

റിയാസ് : രെഹന എനിക്ക് എന്താ സംഭവിച്ചത് ഞാൻ എവിടാ ഇപ്പോൾ ..കാർ ഇടിച്ചത് മാത്രം ഓർമയുണ്ട്‌.

രെഹന : നിനക്കൊന്നു മില്ല രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം ശരിയാകും .

റിയാസ് : ഉമ്മ എന്തിയെ ?
രെഹന : ഉമ്മ .....ഇടറിയ ശ ബ്ദത്തിൽ രെഹന പറഞ്ഞു .. നിക്കാഹ് നു സമ്മതിച്ചു നീ ഇഷ്ടപെട്ട ആകുട്ടിയെ തന്നെ മതിയെന്നും പറഞ്ഞു
 റിയാസ് : ഉമ്മയെ എനിക്ക് കാണണം
രെഹന : ഇനിയും നിന്നിൽ നിന്നു ഒളിക്കാൻ എനിക്ക് കഴിയില്ല .രണ്ടാഴ്ചയോളം icu ൽ ആയിരിന്നു ഉമ്മ  2 ദിവസം മുൻപ് നമ്മളെ വിട്ടു പോയെങ്കിലും . . ഉമ്മയുടെ ആഗ്രഹ പ്രകാരമുള്ള  അവയവ ദാനത്തിലുടെ    ഒന്നിലധികം പേരിലുടെ ഉമ്മ ഇന്ന്  ജീവിക്കുന്നുണ്ട് .ഉമ്മയുടെ കണ്ണുകളിലുടെ കാഴ്ച സാധ്യമായവർ ,വൃക്ക ലഭിച്ചതിലുടെ പുതിയൊരു ജീവിതത്തിലേക്ക്  നടന്നു കയറിയവർ ..അവരെ കാണുമ്പോൾ ഒരു പക്ഷെ നമുക്ക് ഉമ്മയുടെ സാമീപ്യം അനുഭവിക്കാൻ സാധിക്കും .

( ഉടൻ തന്നെ ഡോക്ടർ മുറിയിലേക്ക് കടന്നു വന്നു )

ഡോക്ടർ : തീർച്ചയായും രെഹന പറഞ്ഞത് ശരിയാ  .ഇന്ന്  ഉമ്മയിലുടെ മൂന്നു പേരാ ജീവിക്കുന്നത് .കണ്ണ് ദാനം ചെയ്തതിലുടെ  2 പേർക്ക്   അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക് ഉള്ള വാതിലാ തുറന്നു കൊടുത്തത് .വൃക്ക ദാനത്തിളുടെ   മറ്റൊരാള്ക്ക്  ആയുസ്സ് നീട്ടികിട്ടി. അവരിൽ ഒരാൾ നിങ്ങളെ കാണാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു എന്നോടൊപ്പം വന്നിട്ടുണ്ട്  ..ഷേഹാന കടന്നു വന്നോളു..
(ഷെഹനയെ കണ്ട മാത്രയിൽ റിയാസിന്റെയും രെഹനയുടെയും കണ്ണിൽ നിന്നും കണ്ണീർ ഒഴികിക്കൊണ്ടിരിന്നു .അതിൽ ദുഖത്തിന്റെയും  ആനന്ദത്തിന്റെയും സമ്മിശ്ര വികാരങ്ങൾ അടങ്ങിയിരിന്നു )