2016, ഡിസംബർ 20, ചൊവ്വാഴ്ച

സീൻ -1

ശ്രീകുമാറിന്റെ വീട്ടിൽ
(ശ്രീകുമാറിന്റെ 'അമ്മ വീടിന്റെ മുൻവശത്തെ ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്നു തത്സമയം ശ്രീകുമാറും ഭാര്യ ശീലായവതിയുംഒരുങ്ങി ഇറങ്ങുന്നു ..കുട്ടികൾ ഓടിക്കളിക്കുന്നു)

'അമ്മ : അല്ല ഒരുങ്ങി കെട്ടി രണ്ടാളും കൂടി എങ്ങോട്ടാ ?
( അല്പം പരിഭ്രമത്തോടെ ശ്രീകുമാർ )
ശ്രീ : അത് പിന്നെ അമ്പലത്തിൽ വായന നടക്കുകല്ലേ? അങ്ങോട്ട് പോവുകാ ..
'അമ്മ : അതിനു  വായന ഇന്നലെ കഴിഞ്ഞതാണല്ലോ ?നീ കിടന്ന്നുരുളാതെ കാര്യം പറ .
( അല്പം ജാള്യതയോടെ ശ്രീകുമാർ )

ശ്രീ :അമ്മെ ഒന്നും തോന്നരുത് .സീലാവതിയെ ഒന്ന് ഡോക്ടറെ കാണിക്കാൻ പോകുവാ .
'അമ്മ : അല്ല നിന്റെ ഉദ്ദേശ്യമെന്താ ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ .ഇതൊരു തൊഴിലാക്കി മാറ്റിയോ ?.കിടക്കുമ്പോൾ ഒന്ന് പ്രാർത്ഥിച്ചു കിടന്നു കൂടെ .ഇപ്പോൾ തന്നെ മൂന്നെണ്ണത്തെ നോക്കാൻ പാടാ .ഇനിയൊന്നുടെ ആയാൽ ..
ശ്രീ : അമ്മെ ദൈവം തരുന്നതല്ലേ മക്കളെ ?

അമ്മ : അത് ശരിയാ, പക്ഷെ നിന്നെപ്പോലെ വരുമാനം കുറവുള്ളവർ എങ്ങനെ ഈ പെൺകുട്ടികളെ വളർത്തി വലുതാക്കി കെട്ടിച്ചയക്കും . അല്ലേലും നിന്നെ പറഞ്ഞിട്ടു കാര്യമില്ല എല്ലാം ഒപ്പിച്ചു വച്ചിട്ടു നിൽക്കുന്ന നിൽപ് കണ്ടില്ലേ ? ശീലാവതി . നിനക്കറിഞ്ഞിട്ട  പേരാ ശീലാവതി .

(വളരെ ദേഷ്യത്തോടെ ശീലാവതി പതിഞ്ഞ ശബ്ദത്തിൽ ശ്രീ കുമാറിനോട് )

ശീലാവതി : ഞാനപ്പഴേ പറഞ്ഞതാ ഞാൻ വരുന്നില്ലാന്നു .നിങ്ങൾ എന്നെ നാണം കെടുത്തിയെ അടങ്ങു അല്ലെ?

( ശീലാവതിയും ശ്രീകുമാറും വീടിനു വെളിയിലേക്കു ഇറങ്ങുന്നു )

സീൻ -2
 (ഹോസ്പിറ്റൽ വരാന്തയുടെ മുന്നിൽ നീണ്ട ഒരു ക്യു .എല്ലാവരും തന്റെ ടോക്കൺ നമ്പറിന് വേണ്ടി കാതോർത്തിരിക്കുമ്പോഴാണ് മദ്യപിച്ചു ഒരാൾ അവിടേക്കു കടന്നു വരുന്നു )

മദ്യപാനി : എനിക്ക് ഡോക്ടറിനെ കാണണം ?ഡോക്ടർ എവിടാ ?

ഒരാൾ : ടോക്കനെടുത്തു പുറകിലെങ്ങാനം പോയി നിൽക്ക് ..ഇവിടെ കിടന്നു അലമ്പ് ഉണ്ടാക്കരുത് .

മദ്യപാനി : ഒരു അത്യാവശ്യ കാര്യം പറയാനായിരുന്നു .

ഒരാൾ : ഞങ്ങളും അതിനു തന്നാ വന്നത്
( പുറത്തെ ശബ്ദ കോലാഹലങ്ങൾ കേട്ട് ഡോക്ടർ മദ്യപാനിയെ  അകത്തേക്ക് വിളിക്കുന്നു )
ഡോക്ടർ : എന്താ നിങ്ങൾക്കു വേണ്ടത് ?
മദ്യപാനി : എനിക്ക് എന്റെ ഭാര്യയെ വേണം ( കരഞ്ഞു കൊണ്ട് പറഞ്ഞു )
 ഡോക്ടർ : അതിനു എനിക്കൊന്നും ചെയ്യാൻ കഴിയില്ല .
മദ്യപാനി : ഇവിടുത്തെ നേഴ്സ് സാറ ആണ് എന്റെ ഭാര്യ അവളെ കണ്ടിട്ട് കുറെ ദിവസങ്ങളായി .
(ഡോക്ടർ സാറയെ വിളിക്കുന്നു )
ഡോക്ടർ : സാറ ഇയാള് പറഞ്ഞത് നേരാണോ ?
സാറ : ശരിയാ ഇയാളെന്റെ മുൻ ഭർത്താവായിരിന്നു .ഇപ്പോൾ ഞങ്ങൾ തമ്മിലൊന്നും ഇല്ല .24 മണിക്കൂറും മദ്യപിച്ച് നടക്കുന്ന   അയാളുമായി സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല .

2016, നവംബർ 22, ചൊവ്വാഴ്ച

                             തണൽ മരം 

തമിഴ്നാട് കർണാടക അതിർത്തിയിലുള്ള  മലനിരകളാൽ ചുറ്റപ്പെട്ട വളരെ മനോഹരമായ പ്രദേശം.നന്മയുടെ കൃഷിയിടങ്ങൾ തേടിയുള്ള യാത്ര ചെന്നെത്തിയത് സ്നേഹഗ്രാം എന്ന കൊച്ചു വീട്ടിൽ (അങ്ങനെ പറയുന്നതാവും ശരി) . അതിലുപരി അവിടെ വസിക്കുന്നവർക്കാവും അതിലേറെ സൗന്ദര്യം .സമൂഹം പലപ്പോഴും മാറ്റിനിർത്തുന്ന ഒരു കൂട്ടർ .വ്യക്തമായി പറഞ്ഞാൽ HIV ഇൻഫെക്ടഡ് കുട്ടികൾ വസിക്കുന്നയിടം..ഒരു പക്ഷെ നമ്മുടെ അജ്ഞതയാവാം ഇവരെ സമൂഹ മധ്യത്തിൽ നിന്നും മാറ്റിനിർത്തുന്നത് .  ചിലകാര്യങ്ങൾ  നാം അറിയണം അവിടെ കണ്ട ചിലരുടെയെങ്കിലും ജീവിത സാഹചര്യം ഒരു പക്ഷെ നമ്മെ ചിന്തിപ്പിച്ചേക്കാം .
മിക്ക കുട്ടികളും വളരെ ഉത്സാഹമുള്ളവരായി കാണാൻ കഴിഞ്ഞു അതിൽ നിന്ന് തന്നെ മനസിലാക്കാം ആരോഗ്യപരമായി അവർക്കു മറ്റു കുഴപ്പമൊന്നുമില്ലാന്നു .കാരണം ചിട്ടയായ വ്യായാമവും ഭക്ഷണവും അവർക്കു ലഭിച്ചിരിന്നു ..പല കുട്ടികളും കായിക ഇനങ്ങളിൽ മറ്റുള്ള കുട്ടികളെകാൾ കഴിവ് തെളിച്ചവരായിരിന്നു . ചിലർ 10 കിലോമീറ്റർ മാരത്തോണിൽ വളരെ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തിട്ടുണ്ട് .ഇതുപോലെ മറ്റു പല മേഖല കളിലും കഴിവ് തെളിയിച്ചവരായിരിന്നു . എന്നിരുന്നാലും അവരിൽ ചിലർക്ക് സ്വന്തമെന്നു പറയാൻ ആരുമുണ്ടായിരുന്നില്ല .ചിലർക്കു ബന്ധുക്കൾ ഉണ്ടെങ്കിലും അവരെ ഒരിക്കലും കാണാൻ പോലും കൂട്ടാക്കിയിരുന്നില്ല മറിച്ചു വീട്ടിൽ ചെന്നപ്പോൾ ആട്ടിയോടിച്ച അനുഭവങ്ങളാണ് ആ കുട്ടികൾക്കു ഉണ്ടായതു .

ജീവൻ (സാങ്കല്പികമായ പേര് ) 2 വയസ്സുള്ളപ്പോഴാണ് അവനെ അവർക്കു ലഭിച്ചത് .മൈസൂരിലെ ഒരു പൊതുവഴിയിൽ ഇരുന്നു  തന്റെ അമ്മയുടെ ചേതനയറ്റ ശരീരവുമായി കരയുന്ന കുഞ്ഞിനെ പോലീസുകാരാണ് സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ ഏൽപ്പിച്ചത് .പിന്നീട് അസുഖം വന്നപ്പോൾ രക്തം പരിശോധിച്ചപ്പോഴാണ് HIV അണുബാധയുണ്ടെന്നു കണ്ടത്താനായത് തുടർന്നു ഈ ഭവനത്തിലേക് അവൻ എത്തിപ്പെട്ടു .വർഷങ്ങൾ പിന്നിട്ടപ്പോഴാണ് തന്റെ അനാഥത്വം അവനെ വേട്ടയാടിത് .ചിലകുട്ടികൾ തന്റെ വീടുകളിൽ അവധിക്കു പോകുമ്പോൾ അവനു മാത്രം പോകാൻ ഒരു ഇടവും ഇല്ലായിരുന്നു .ആ അവസരങ്ങളിൽ തന്റെ കയ്യിൽ നിധിപോലെ കൊണ്ട് നടന്ന അമ്മയുടെ ചിത്രം (വര്ഷങ്ങള്ക്കു മുൻപ് പത്രത്തിൽ വന്ന അമ്മയുടെ ശവ ശരീരത്തിന്റെ അരുകിൽ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രം ) നോക്കി വിലപിക്കുകയും വിധിയെ പഴിക്കുകയും ചെയ്യുമായിരുന്നു കൂടാതെ, തന്നെ  ശുശ്രുഷി ക്കുന്നവരെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്താറുണ്ടായിരുന്നു ..ഇതുപോലെ പലരെയും അവിടെ കാണാൻ കഴിഞ്ഞു .

കുട്ടികളോടൊപ്പം  ഒരു ദിവസം സ്വയം മറന്നു സന്തോഷിച്ചതറിഞ്ഞില്ല പാട്ടും കളികളും തമാശകളും  വൈകാതെ തന്നെ ചങ്ങാത്തത്തിലായി ..പിരിയാൻ സമയമായപ്പോൾ വീണ്ടും വരണമെന്ന് മനസ് പറയുന്നുണ്ടായിരുന്നു .കുട്ടികൾ വീണ്ടും വരാൻ ആവശ്യ പെടുകയും ചെയ്തു .