2018, മേയ് 15, ചൊവ്വാഴ്ച

അമ്മയുടെ ഉമ്മ

സ്വന്തമല്ലെങ്കിലും കൂട്ടുകാരൻ്റെ അമ്മ അമ്മ തന്നെയാണ്.വളരെ നാളുകൾ ഒന്നിച്ചു പഠിച്ച നവോദയയിലെ സ്കൂൾ ജീവിതം സമ്മാനിച്ചത് സുഹൃത്തുക്കളെ മാത്രമല്ല അവരുടെ അച്ചനമ്മമാരെ കൂടിയാണ്. ഓരോ മാസാദ്യ ഞായറാഴ്ചകളിലും മാതാപിതാക്കളേയും കാത്തുനില്ക്കുന്ന ഞങ്ങൾക്ക് ..ഏതൊരു സുഹൃത്തിൻ്റെ മാതാപിതാക്കളൂടെയും വരവ് ആശ്വാസം പകരുന്ന ഒന്നാണ്.അവരുടെ കൈയിലെ പൊതികളിലായിരുന്നു പലപ്പോഴും ഞങ്ങളുടെ ശ്രദ്ധ..അങ്ങനെ ഏഴു വർഷം കടന്നു പോയി...പിന്നീട് പലപ്പോഴും സൗഹൃദം പുതുക്കാനായി പല വീടുകളും സന്ദർശിക്കുമ്പോഴും അച്ചനമ്മമാർ തരുന്ന സ്നേഹ വാൽസല്യങ്ങൾ എത്രയോ ആനന്ദ ദായകമായ ഒന്നാണ്.ഇന്ന് ഒരിക്കൽ കൂടി എനിക്കതനുഭവിക്കാനിടയായി .. .ദീർഘ നാളത്തെ ഇടവേളക്കു ശേഷമാണ് ഞാൻ എൻ്റെ സുഹൃത്തിനെ കാണുന്നത്..കുശലം പറഞ്ഞു പിരിയുന്നതിനിടയിൽ അവൻ പറഞ്ഞു അമ്മയെ കണ്ടിട്ടു പോകാമെന്നു.. മറിച്ചൊന്നു പറയാനും എനിക്കു തോന്നിയില്ല .mother's day കഴിഞ്ഞു പോയെങ്കിലും ഞാൻ ആ അമ്മയെ happy mother's day wish ചെയ്യാൻ ആഗ്രഹിച്ചിരുന്നു.സ്വന്തം ഹോട്ടലിലെ പണികളിൽ വ്യാപ്രതയായിരുന്ന അമ്മയോടു സുഹൃത് പറഞ്ഞു ഞാൻ വന്നിട്ടുണ്ടെന്ന്..വളരെ സന്തോഷത്തോടെയും അതിലേറെ വാത്സല്യത്തോടെയും ആ അമ്മ എന്നെ വിളിച്ചു നീ ഇങ്ങു വന്നേ ഞാനൊരുമ്മ  തരട്ടെ തെല്ലും താമസിക്കാതെ  ആ ഉമ്മ ഞാനങ്ങു സ്വീകരിച്ചു.കാരണം അമ്മ മരണപ്പെട്ടതിനു ശേഷം അമ്മയുടെ ഉമ്മ എന്നെ സംബന്ധിച്ചു കിട്ടാക്കനിയാണ്. ..ഒരുമ്മയിൽ എന്തിരിക്കിന്നു എന്നു പലരും ചിന്തിക്കുന്നുണ്ടാവും ...സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രകടനമാണ് ഉമ്മ.പല മുറിവുകളേയും ഉണക്കാൻ ഉമ്മകൾക്കാവും.. ഇന്ന് മാതാപിതാക്കൾ ഒരുപ്രായം കഴിയുമ്പോൾ സ്നേഹം പ്രകടിപ്പിക്കാത്തതാണ് കുട്ടികൾ നശിച്ചുപോകാൻ ഇടയാകുന്നത്..
കഴിഞ്ഞ ദിവസം ഒരുകുട്ടി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്
'തന്നെ വീട്ടുകാർ മനസ്സിലാക്കുന്നില്ല വീട്ടിൽ നിന്നും പുറത്താക്കിയെന്നും പറഞ്ഞാണ്  .ആ വീഡിയോ എല്ലാവരോടും ഷെയർ ചെയ്യാനും ആ കുട്ടി ആഹ്വാനം ചെയ്യുന്നുണ്ട്...ആരെങ്കിലും ആ കുട്ടിയെ സ്നേഹത്തോടെ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു... മക്കളുടെ സ്നേഹം ലഭിക്കാത്ത എല്ലാ മാതാപിതാക്കള
ൻമാരെ  ,കുഞ്ഞളില്ലാത്ത ദമ്പതിമാരെ നിങ്ങളുടെ സ്നേഹ വാൽസല്യങ്ങൾക്കായി കൊതിക്കുന്ന  അനേകം അനാഥരായ  മക്കൾ സമൂഹത്തിലുണ്ട്  ...മാതാപിതാക്കളെ സ്നേഹിക്കാനോ ഒരു ചുംബനം നല്കാൻ കഴിയാത്ത മക്കളേ നിങ്ങൾ  ഇനിയും വൈകിയാൽ  അന്ത്യ ചുംബനം നല്കാനുള്ള അവസരമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ ...സ്നേഹം പിടിച്ചു വാങ്ങാനുള്ള ഒന്നല്ല...

2018, മേയ് 11, വെള്ളിയാഴ്‌ച

ഒരു ബാംഗ്ളൂർ യാത്ര

ബാംഗ്ളൂരിൽ നിന്നും ഞാൻ സാധാരണ ട്രെയിനിലാണ് നാട്ടിലേക്കെത്താറുള്ളത്.പക്ഷേ ഇത്തവണ ടിക്കറ്റ് കിട്ടാഞ്ഞതിലാൽ ബസിൽ യാത്ര ചെയ്യേണ്ടി വന്നു .യാത്രയിൽ പുസ്തകങ്ങൾ കരുതാറുണ്ട് വായിക്കാനല്ലെങ്കിലും താനൊരു ബുദ്ധിജീവി ആണെന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി .ലോക പ്രശസ്തരുടെ പുസ്തകങ്ങളാവും കയ്യിലുണ്ടാവുക പൗലോ കൊയ്ലോ, ദെസ്തയോസ്കി,ഖലീൽ ജിബ്രാൻ തുടങ്ങിയ പേരുകൾ കാണുമ്പോൾ തന്നെ ഒരു weight അല്ലേ.ആദ്യ രണ്ട് പേജ് വായിച്ചപ്പോൾ തന്നെ ഉറങ്ങിപോയി.സേലത്തിനടുത്ത് ശരണവണ ഭവനിൽ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ഉറക്കം ഉണർന്നത്.ഒന്നും കഴിക്കാൻ തോന്നുന്നില്ല എല്ലാത്തിനും തീപിടിച്ച വില.അടുത്തെങ്ങും മറ്റു കടകളും ഇല്ല .അവസാനം അവരുപറയുന്ന വിലക്ക് ഭക്ഷണം കഴിക്കാൻ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരു മസാല ദോശക്ക് ഓർഡർ കൊടുത്തിരിക്കുമ്പോഴാണ് എൻ്റെ മുൻപിലുള്ള സീറ്റിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു പെൺകുട്ടി  വന്നിരുന്നത്. ആദ്യം ഞാൻ അതു കാര്യമാക്കിയില്ലെങ്കിലും പിന്നീട് കാര്യം അന്യേഷിച്ചു.കുട്ടീ എന്താ കരയുന്നത്.? എൻ്റെ പേഴ്സ് കളഞ്ഞു പോയി കയ്യിൽ കാശില്ല..അതിനു കരഞ്ഞിട്ടു കാര്യമില്ല ആരോരെങ്കിലും ചോദിച്ചാലല്ലേ കിട്ടൂ..കുട്ടിക്ക് കാശ് ഞാൻ തരാം എൻ്റെ പേര് ശരത് മഡിവാളയിൽ ഒരു software company ൽ ജോലിചെയ്യുന്നു..കുട്ടിയുടെ പേര്? ഞാൻ ലിസി Whitefield work ചെയ്യുന്നു.ഞാൻ കരഞ്ഞത് അതു കൊണ്ടു മാത്രമല്ല ശരത് ബസിനുള്ളിൽ ഏൻ്റെ തൊട്ടടുത്തിരുന്ന ഒരു മധ്യ വയസ്സ്ക്ൻ എന്നെ ബാംഗ്ളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..പറഞ്ഞു മുഴുവിപ്പിക്കും മുൻപ് ലിസി കരയാൻ തുടങ്ങി എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ശരത് കുഴഞ്ഞു. കുട്ടി പേടിക്കെണ്ട ഞാൻ അത് deal ചെയ്തോളാം ആ നായിൻ്റെ മോൻ്റെ details ഇങ്ങു തന്നേക്കു ശരത്തിലെ പുരുഷൻ ഉണർന്നത് പെട്ടെന്നായിരുന്നു.  സീറ്റ് നമ്പർ 26 ലാണ് പുള്ളിയിരിക്കുന്നത് ലിസി പറഞ്ഞു ശരത് കഴിച്ചു കഴിഞ്ഞു നേരേ ബസ്സിൽ കയറി 26 നമ്പർ സീറ്റ് ലക്ഷ്യ മാക്കി ചെന്നു പക്ഷേ അവിടെ ആരേയും കാണാൻ കഴിഞ്ഞില്ല..പിന്നീട് യാത്ര തുടർന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ 26 നമ്പർ സീറ്റിനുടമയെ കാണാനിടയായി..അയാൾ വീണ്ടു തൊട്ടടുത്തിരുന്ന ലിസിയെ അരണ്ട വെളിച്ചത്തിൽ ശല്യം ചെയ്യുന്നതായി മനസ്സിലാക്കിയ ശരത്..സീറ്റിൽ നിന്നിറങ്ങി ആ മധ്യ വയസ്സ്കനെ കഴുത്തിനു പിടിച്ചു കരണം നോക്കി രണ്ട് അടി ഉടനെ തന്നെ ബസ്സിനുള്ളിൽ ലൈറ്റ് ഇട്ട് കണ്ടക്ടർ ഓടിവന്നു കാര്യം തിരക്കി.ശരത് പറഞ്ഞു സാറേ ഈ ഞരമ്പ് രോഗി ഈ കുട്ടിയെ ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു അല്ലേ ലിസി ?മുഖം കുനിഞ്ഞിരുന്ന പെൺകുട്ടി മുഖമുയർത്തിയപ്പോൾ ശരിക്കും ശരത് ഞെട്ടിപ്പോയി കാരണം അത് ലിസിആയിരുന്നില്ല. ഇനി ആളുമാറിയാണോ തല്ലിയത് ശരത് ഒരുനിമിഷം നിശ്ചലം ആയിപ്പോയി..പെൻകുട്ടി തുടർന്നു സാർ അയാൾ പറഞ്ഞത് ശരിയാണ് ഈ ഞരമ്പ് രോഗി ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..അത് കേട്ടതും ശരത്തിൻ്റെ മനസ്സിൽ ലഡുപൊട്ടി..ഭാഗ്യം ഇല്ലേൽ ആളുമാറിയതിനു ഇടി കൊണ്ട് ചത്തേനെ..കണ്ടക്ടർ ഉടൻ തന്നെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യ പെട്ടു.എന്നാലും ഈ ലിസി എവിടെ പോയി ശരത് ആലോചനയിൽ മുഴുകി..അടച്ചുവെച്ച പുസ്തകം വീണ്ടും വായിക്കാനെടുത്തപ്പോൾ ലിസി ആ കഥയിലെ ഒരു കഥാ പാത്ര മാണെന്നു മനസ്സിലായി.ഒരു കഥാപാത്രത്തിനു ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുമോ..ചിലപ്പോൾ നല്ലകാര്യം ചെയ്യാനാവും ഇങ്ങനെയുള്ള കഥാ പാത്രങ്ങളുണ്ടാവുന്നത്...വായിച്ചു വളരുക....മുൻപെങ്ങും ഇല്ലാത്ത താല്പര്യത്തോടെ ശരത് വായന തുടർന്നു...

2018, മേയ് 10, വ്യാഴാഴ്‌ച

Age is just a number

‌തൻ്റെ മുപ്പതാമത്തെ പെണ്ണുകാണലിനു ഒരുങ്ങി ശ്രാങ്ധരൻ ചെന്നതു ചിലതൊക്കെ മനസ്സിൽ  ഉറപ്പിച്ചായിരുന്നു. ഇതവസാനത്തെ പെണ്ണുകാനൽ ആയിരിക്കും .നീണ്ട കാത്തിരിപ്പിനിടയിൽ പെൺ കുട്ടി കടന്നു വന്നു അലസമായ മുടിയിഴകൾ കൊണ്ട് മുഖ മറച്ചിരിന്നു ലളിതമായ വസ്ത്ര ധാരണം ..തൻ്റെ ഹൃദയമിടുപ്പുകൾ വർദ്ധിച്ചു വന്നത് ശ്രാങ്ധരനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.അതൊന്നും പുറത്തു കാണിക്കാതെ ശ്രാങ്ധരൻ തുടർന്നു "കുട്ടി വളരെ simple ആണെന്ന് തോന്നുന്നു മേക്കപ്പ് ഒന്നും കാണുന്നില്ലല്ലോ?എന്നെ ഇങ്ങനെ കണ്ടാമതി എന്നു തീരുമാനിച്ചു പെൺകുട്ടി പറഞ്ഞു. ആ മറുപടി നന്നേ ബോധിച്ച ശ്രാങ്ധരൻ തുടർന്നു കുട്ടി modern ആണെന്ന് facebook വഴി മനസ്സിലായിരിന്നു.."ചേട്ടാ facebook മാത്രം നോക്കി ഒരാളുടെ സ്വഭാവം നിർണ്ണയിക്കാനാവില്ല" കുട്ടികൊള്ളാമല്ലോ എന്ന് ശ്രാങ്ധരൻ ആത്മഗതം ചെയ്തു. സംഭാഷണം നീണ്ടു പോകുന്തോറും ശ്രാങ്ധരൻ്റ മുഖഭാവങ്ങൾ മാറിമറിയുകയായിരുന്നു.ആരോ തന്നെ സ്പർശിക്കുന്നതുപോലെ ശ്രാങ്ധരൻനു തോന്നി വേറാരുമല്ല ഒരു Pomeranian നായ സ്നേഹ പ്രകടനം നടത്തുന്നതായിരുന്നു പെൺകുട്ടിയുടെ സംസാരം അരോചകമായി തോന്നി തുടങ്ങിയ തനിക്ക് പട്ടിയുടെ സ്നഹ പ്രകടനം നന്നേ പിടിച്ചു .കുട്ടിയെ കിട്ടിയില്ലെങ്കിലും പട്ടിയെ കിട്ടിയാൽ മതിയെന്നായി ചിന്ത.ചേട്ടനെന്താ ഈ പേരിട്ടത് കുട്ടിയിൽ നിന്നുംഅങ്ങനൊരു ചേദ്യം പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഉത്തരവും ശ്രാങ്ധരൻ്റെ കയ്യിൽ ready ആയിരുന്നു.."കുട്ടീ ഈ അടുത്ത കാലത്ത് സംഭവിച്ച കാര്യമറിയില്ലേ പോലീസുകാർ ആളുമാറി  ഒരുപാവത്തിനെ കൊന്നത്.ശരിക്കും ബാബുന്നാണ് എൻ്റെ പേര് ഏതെങ്കിലും ബാബു പോക്രിത്തരം കാണിച്ചാൽ ചിലപ്പോൾ ഞാനകത്തായാലോന്നു പേടിച്ചിട്ടതാ .ഈ പേരാകുമ്പോൾ പറയാനും അല്പം ബുദ്ധിമുട്ടായതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവുകയുമില്ല"..അങ്ങനെ സംസാരിച്ചു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല അവസാനം പെൺകുട്ടി പറഞ്ഞു നമ്മൾ തമ്മിൽ ഒരുപാടു പൊരുത്തക്കേടുകൾ ഉണ്ട്."പക്ഷേ ഞാൻ എന്തു വിട്ടുവീഴ്ചക്കും തയ്യാറാണു കുട്ടീ".വേറൊറാൾക്ക് വേണ്ടി ചേട്ടനെന്തിനാ adjust ചെയ്യുന്നത്.. പിന്നെ ചേട്ടൻ പറയുന്ന കാര്യങ്ങൾ പലതും എനിക്ക് മനസ്സിലാകുന്നുമില്ല.നമ്മൾ തമ്മിൽ നല്ല age difference ഉണ്ട്.."age is just a നമ്പർ" കുട്ടീ..ഇതും ശരിയാവില്ലെന്ന ചിന്ത ശ്രാങ്ധരനെ വല്ലാതെ തളർത്തി.പക്ഷേ പട്ടിയുടെ സ്നേഹ പ്രകടനം വലിയ ആശ്വാസമാണ് ശ്രാങ്ധരനു നല്കിയത്...ശ്രാങ്ധരൻ ഒന്നു തീരുമാനിച്ചു കുട്ടിയെ കിട്ടിയില്ലെങ്കിലും പട്ടിയെ കിട്ടിയാൽ മതിയെന്നായി.. അവസാനം ഒരു blank cheque പെൺകുട്ടിയുടെ കൈകളിൽ ഏല്പിച്ചതിനുശേഷം  പറഞ്ഞു ഇവളെ ഞാൻ കൊണ്ടുപോവുകയാണ്..ഈ Pomeranian നായയുടെ വില എത്രയാണെങ്കിലും എഴുതിയെടുത്തോളൂ...ഒരുപക്ഷേ എൻെറ age ഇവൾക്കൊരു പ്രശ്നമാവുകയില്ല...