2018, മാർച്ച് 15, വ്യാഴാഴ്‌ച

കെ എസ് ആർ ടി സി

ബഹുമാനപ്പെട്ട
കെ എസ് ആർ ടിസി സോറി കേരള ആർടിസി നമ്മുടെ പേരു പോലും നഷ്ടപ്പെടുത്തി കളഞ്ഞതു പലരും അറിഞ്ഞുകാണില്ല കെ എസ് ആർ ടിസി ഇപ്പോൾ കർണ്ണാടകക്ക് സ്വന്തം. നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയെ നമുക്കു നോക്കാം
പ്രത്യേകിച്ചും BMTC(Bangalore metro transport corporation)യുടെ കാര്യമെടുത്താൽ വളരെ ലാഭത്തിൽ ഓടുന്ന സംവിധാനമാണെന്ന് പറയാം.
ഏറ്റവും കുറഞ്ഞ നിരക്ക് 6 രൂപയും  പിന്നങ്ങോട്ടൊരു ചാട്ടമാണു 12,14, 17....
അതിൽ ഏറ്റവും ലാഭകരമായതും banglore അത്ര പരിചിതമല്ലാത്തവർക്കു പ്രയോജന പ്രദവുമായൊരു പദ്ധതിയാണ് daily pass 70രൂപ യാണ് എസി അല്ലാത്ത ബസുകളിൽ പിന്നെ ..എസി ബസ്സുകളിൽ ഇതിലും കൂടും . ഈ പാസ്സ് ഉപയോഗിച്ച് bmtc ബസിൽ എല്ലായിടത്തും കറങ്ങാം.പക്ഷേ അതൊരു വ്യാമോഹം മാത്രമായി അവശേഷിക്കുകയുള്ളൂ അതും Bangalore trafic ലൂടെ ഫലത്തിൽ 70 രൂപ bmtc ൽ വന്നു ചേരും...വളരെ രസകരമായ കാരൃം ഈ പാസ്സ് വിൽക്കാൻ കണ്ടക്ടർ മാർ ബസ്സിൽനിന്നിറങ്ങി വഴി വാണിഭക്കാരോടൊപ്പം majestic ലെ under pass ൽ വിളിച്ചുപറയുന്നത് കാണാം..നമ്മുടെ നാട്ടിലെ കണ്ടക്ടർമാർ എത്രപേർ ഇത്ര ആത്മാർത്ഥത കാണിക്കാറുണ്ട്..ടിക്കറ്റെടുക്കാൻ ചില്ലറ ഇല്ലാതെ വന്നാൽ അവരുടെ വക ധാർഷ്ടൃവും ചീത്തവിളിയും നാം എത്ര കണ്ടിരിക്കുന്നു...ഇനിയെങ്കിലും ഇതര സംസ്ഥാനങ്ങളുടെ വളർച്ച നമുക്ക് ഒരു പാഠമാകട്ടെ..ദീർഘദൂര ബസുകളെപ്പറ്റി പറയേണ്ടല്ലോ...ബസ്സ് മുതലാളിമാരെ സഹായിക്കാനാകുമല്ലോ നമ്മുടെ സർവ്വീസീകൾ കൂട്ടാത്തത്..പലപ്പോഴും മലയാളികൾ നാട്ടിലെത്താൻ ഭീമമായ തുക തന്നെ നല്കേണ്ടതായി വരുന്നു.ഫലത്തിൽ പണം വരുന്ന വഴി അടച്ചുകളയുകയും നഷ്ടത്തിലാണെന്നു വരുത്തി തീർക്കുകയുമാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നത്...

തിന്‍മ ദുഷ്‌ടരെ സംഹരിക്കും; നീതിമാന്‍മാരെ ദ്വേഷിക്കുന്നവര്‍ക്കുശിക്‌ഷാവിധിയുണ്ടാകും.
സങ്കീര്‍ത്തനങ്ങള്‍ 34 : 21
ഒരുവൻ്റെ നന്മ അവനുചുറ്റും വിശുദ്ധിയുടെ വലയം തീർക്കുന്നതു പോലെ അവൻ്റെ  തിന്മ അവനു ചുറ്റും അശുദ്ധിയുടെ വലയവും തീർക്കും..
തിന്മ പലപ്പോഴും പാമ്പിനെപോലെ തിരിഞ്ഞു കൊത്താറാണുള്ളത്..മനുഷ്യനു നന്മയിലേയ്കാണ് ചായവ് ഉണ്ടാകേണ്ടത് കാരണം സ്രഷ്ടാവ് തൻ്റെ  നന്മയിൽ നിന്നാണ് അവനെ സൃഷ്ടിച്ചത്..അതിനാൽ തന്നെയാണ് തിന്മയിൽ തുടരാൻ അവനു കഴിയാത്തതും തിന്മ അവനെ സംഹരിക്കുമെന്ന് പറയുന്നതും...