2018, ജൂൺ 2, ശനിയാഴ്‌ച

നശിച്ച മഴകാരണം ഇന്നും വൈകിയേ വീട്ടിലെത്തൂ സ്ഥിരം ഫാക്ടറിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ പറയാറുള്ളൊരു പല്ലവിയാണിത്..ഏകദേശം 35 കിലോമീറ്റർ ബാംഗ്ളൂർ-മുംബൈ നാഷണൽ ഹൈവേ NH4 ലൂടെ യാത്രചെയ്തു വേണം ഫാക്ടറിയിൽ എത്താൻ പലപ്പോഴും വൈവിധ്യങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന  ഒന്നാണ് ഈ യാത്ര..കർണ്ണാടകയുടെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര..പച്ചപ്പിൻ്റെ പട്ടുടുപ്പണിഞ്ഞ കൃഷിയിടങ്ങളും മലകളും തടാകങ്ങളും ഒക്കെ കടന്നൊരു യാത്ര..പഴുത്തു ചുവന്നു കിടക്കുന്ന തക്കാളിത്തോട്ടങ്ങളും മഞ്ഞ വസന്തത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂന്തോട്ടങ്ങളും എല്ലാത്തരം പച്ചക്കറികളും എന്നുവേണ്ട തെങ്ങും കവുങ്ങും എല്ലാം അടങ്ങുന്ന കൃഷിയിടങ്ങളും പിന്നെ അതിഥികളായി എത്തുന്ന മയിലുകളേയും അവിടെ കാണാം..കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം റോഡിൽ അങ്ങിങ്ങായി കെട്ടിക്കിടപ്പുണ്ട്.. പെട്ടന്നായിരിന്നു ആ കാഴ്ച എൻ്റെ ശ്രദ്ധയിൽ പെട്ടത് അതെന്നെ  ഒരുപാടു ചിന്തിപ്പിച്ചു ..റോഡിൽ കെട്ടികിടന്ന വെള്ളത്തിൽ നിന്നും നക്കി ദാഹമകറ്റുന്ന നായ...മഴ പെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ നായയ്ക്ക് ദാഹമകറ്റാൻ കഴിയുകയില്ലായിരിക്കാം.പ്രകൃതി ജീവജാലങ്ങൾക്ക് കനിഞ്ഞു നല്കുന്ന  അനുഗ്രഹമാണ് മഴ പലപ്പോഴും നമ്മുടെ യാത്രകൾ തടസപ്പെടുത്തുന്ന മഴയെ നാം ശപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സ്വാർത്ഥതയുടെ അതിരുകൾ വിസ്തൃതമാക്കുമ്പോൾ അപരൻ്റെ സ്വാതന്ത്രത്തേയും ആവശ്യങ്ങളേയും തച്ചുടക്കുകയാണ് ചെയ്യുന്നത്..എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ പ്രകൃതി തുല്യ അവസരങ്ങളാണ് നല്കുന്നത്.. industrialisation ൻ്റെ ഭാഗമായി പല കൃഷിയിടങ്ങളും ഇന്ന് industrial area ആയി മാറിയിരിക്കുകയാണ്...ഏക്കറുകളോളം കൃഷിയിടങ്ങൾ അതിനായി മാറ്റപ്പെട്ടു കഴിഞ്ഞു..ഇന്ന് ബാംഗ്ളൂർ സിറ്റിയോടു അടുത്തുള്ള പല ഫാക്ടറികളും ഗ്രാമങ്ങളിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്...കാരണം മറ്റൊന്നുമല്ല മലിനീകരണം..കൂടാതെ വെള്ളത്തിൻ്റെ ദൗർലഭ്യത സിറ്റിയെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു..ഇനി എത്ര നാൾ വാസയോഗ്യമാണെന്ന് ആർക്കും പറയാൻ കഴിയുകയില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ